Sunday, 21 November 2010

മാന്യമഹാജനങ്ങളേ..!!!!

എന്ത് വൃത്തികേടും കാണിക്കും, കേട്ടാലും കണ്ടാലും അറപ്പുളവാകുന്ന എന്തും. പക്ഷെ കാര്യം പുറത്തറിയുമ്പോള്‍ ചെയ്തയാള്‍ ഒഴികെ ബാക്കി എല്ലാവരും മാന്യന്മാര്‍ ‍. ആ മാന്യദേഹങ്ങളില്‍ നിന്നും തന്നെ നാളെ അടുത്തയാളും പിടിക്കപ്പെടും. ഒരു പക്ഷെ ഒന്നാമനെപ്പോലും ലജ്ജിപ്പിക്കുന്ന പ്രവൃത്തിയിലൂടെ....... അപ്പോഴും ഉണ്ടാകും മാന്യന്മാര്‍ ബാക്കി...!!

47 comments:

ആളവന്‍താന്‍ said...

ഇതിനെ കഥ എന്നല്ല, കഥ പോലെ എന്നുപോലും പറയില്ല ഞാന്‍. ഇന്നിപ്പോ എനിക്ക് ഇങ്ങനെ തോന്നി. ക്ഷമിക്കണേ... പ്ലീസ്‌.

അന്ന്യൻ said...

അതാണ് മോനേ ലോകം...

ചാണ്ടിക്കുഞ്ഞ് said...

സ്വന്തം അനുഭവം....
കൂട്ടുകാരോടുള്ള നീരസം വളരെ ശക്തമായി പ്രകടിപ്പിച്ചു, ആളൂ...

Gopakumar V S (ഗോപന്‍ ) said...

നല്ല നുറുങ്ങ്...
ആശംസകള്‍ ...

സാബിബാവ said...

പാവം ആരോ ഭീഷണിയുടെ വക്കില്‍ !!!!!

രമേശ്‌അരൂര്‍ said...

ആള്‍സൂ(ആന്‍സി അല്ല ) പ്ലീസ്
പറ്റില്ലെന്ന് പറയരുത് ..കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ പറയുന്നതെന്തും യാന്ത്രികമായിരിക്കും (കഥയായാലും )

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഞാൻ ഒട്ടും മാന്യനല്ലാത്തത്തതുകൊണ്ട് ഇതിനെക്കുറിച്ച് ഒട്ടും പറയാനാളല്ല..കേട്ടൊ

Rasheed Punnassery said...

സൂചി നിലച്ച ഘടികാരം പോലും ദിവസത്തില്‍ രണ്ടു തവണയെങ്കിലും ശരിയായിരിക്കും.
ആളവനും ആളിവനും ശരിയാണ്. കൂട്ടുകാരോടുള്ള ധാര്‍മിക രോക്ഷം ചാണ്ടിക്കുഞ്ഞ് പറഞ്ഞ പോലെ പോസ്റ്റായി അല്ലെ

Muneer said...

പിടിക്കപ്പെടുന്ന ആളെ ക്രൂശിക്കാനാണല്ലോ എല്ലാവരും മുന്‍പന്തിയില്‍ നില്‍ക്കുക..
അവസരത്തില്‍ ആഞ്ഞടിക്കുക എന്നതാണല്ലോ പൊതു തന്ത്രം..മാന്യന്മാരും
പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ പോലും..അല്ലാതെ താനും അയാളെപ്പോലെയാണെന്ന്
ആരെങ്കിലും പറയാന്‍ ധൈര്യപ്പെടുമോ?

ഹംസ said...

എട എന്തഡാ കാര്യം ? ആരാടാ അവന്‍ .....

appachanozhakkal said...

നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്. ദുഷ്ട്ടാ !!

മാണിക്യം said...

മാന്യതയുടെ അളവ് കോല്‍ എന്താണ്?

Mohamedkutty മുഹമ്മദുകുട്ടി said...

കമന്റിട്ടില്ലെങ്കില്‍ മാന്യന്മാര്‍ എന്തു വിചാരിക്കും?

»¦മുഖ്‌താര്‍¦udarampoyil¦« said...

സത്യം.

Abdul Jishad said...

?

കുസുമം ആര്‍ പുന്നപ്ര said...

അയ്യോ എന്തോ കുഴപ്പം മണക്കുന്നല്ലോ.കഥ.യെന്നും കരുതി വന്നതാ..ഇതിപ്പം????????

sreee said...

ആരോടാ ഇത്ര ദേഷ്യം ?

jayanEvoor said...

എല്ലാം എനിക്കു മനസ്സിലായി....
അല്ല എന്താ ഞാനിപ്പ വേണ്ടേ?
അതങ്ങ്‌ട് ചിയ്യാം.
ദേ, എന്നെ നാറ്റിക്കരുത്! പ്ലീസ്!

Areekkodan | അരീക്കോടന്‍ said...

ഇതെത്താ കത?

സിദ്ധീക്ക് തൊഴിയൂര്‍ said...

എന്താ ഇത് കഥ ...!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്താ ഉദ്ദേശം....?

കണ്ണൂരാന്‍ / K@nnooraan said...

(പകല്‍)മാന്യന്മാര്‍ ഇല്ലെങ്കില്‍ പിന്നെന്തു ലോകം!

(ഒരു ചിന്ന ഡൌട്ട്. നമ്മുടെ വെടിവീരന്‍ ചാണ്ടിയെ ആണോ ഉദ്ദേശിച്ചത്? കടവുളേ..)

***

Manoraj said...

നിന്നെ ഇപ്പോളാരാ പിടിച്ചത്:)

ajith said...

വെള്ളത്തിലെ മഞ്ഞുമല പോലെയാണോ? മേല്‍ഭാഗം വെട്ടിവിട്ടാല്‍ അത്രയും തന്നെ വെള്ളത്തിനടിയില്‍ നിന്നു പുറത്തേക്ക് വന്നു പഴയ ഉയരത്തിലാകും. വീണ്ടും മേല്‍ഭാഗം വെട്ടിവിട്ടാല്‍ ഉയര്‍ന്നു വന്നു പഴയ ഉയരത്തിലാകുമ്പോലെ .... അപ്പോഴും ഉണ്ടാകും മാന്യന്മാര്‍ ബാക്കി..!!

Vayady said...

പിടിക്കപ്പെടുന്നയാള്‍ മറ്റു മാന്യന്മാരെ നോക്കി ഇങ്ങിനെ പറഞ്ഞാല്‍ മതി "ഇന്നു ഞാന്‍ നാളെ നീ"

ശ്രീ said...

എന്താപ്പോ പറ്റീത്?

faisu madeena said...

ശരിയാണ്

jazmikkutty said...

ഇതിനെ കഥ എന്നല്ല, കഥ പോലെ എന്നുപോലും പറയില്ല ഞാന്‍. ഇന്നിപ്പോ എനിക്ക് ഇങ്ങനെ തോന്നി. ക്ഷമിക്കണേ... പ്ലീസ്‌.

ENDHAA PATTIYATHU??

മാനസ said...

ന്താ ദ്??

മാനസ said...
This comment has been removed by the author.
Sneha said...

ഇതെന്താ കഥ..?
എന്താ സംഭവിച്ചെ..?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ങൂം...............കൊള്ളാം

Sureshkumar Punjhayil said...

Manushyan...!


Manoharam, Ashamsakal...!!!

പട്ടേപ്പാടം റാംജി said...

മാന്യത പലപ്പോഴും പറച്ചിലില്‍ മാത്രമാണ്.

jayarajmurukkumpuzha said...

nannayittundu... aashamsakal....

Pranavam Ravikumar a.k.a. Kochuravi said...

കൊള്ളാം,

ഹാപ്പി ബാച്ചിലേഴ്സ് said...

സാരമില്ലെടാ.. എല്ലാം ശരിയാവും
:)

chillu said...

അങെനെ എത്ര മാന്യമഹാജനങള്‍ നമുക്കിടയില്‍ !!!

മുല്ല said...

ആദ്യമായാണു ഇവിടെ.അതു കൊണ്ട് ഒന്നും പറയാതെ പോകുന്നത് മാന്യതയല്ലല്ലോ.
ആശംസകള്‍.

Shukoor said...

ഇതാണ് ഞാനടക്കമുള്ള സമൂഹത്തിന്‍റെ നേര്‍ക്കണ്ണാടി.

Anonymous said...

അതെ. ലോകം ഒരുപാട് അധപതിച്ചിരിക്കുന്നു

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഇപ്പോള്‍ മനസ്സിലായി അല്ലേ. നന്നായി ട്ടോ

Joy Palakkal ജോയ്‌ പാലക്കല്‍ said...

ഇത്‌നാട്യങ്ങളുടേയും..കാപട്യങ്ങളുടേയും.. കാലം!!!..

Akbar said...

:)

ചന്തു നായർ,ആരഭി said...

താങ്കളിൽ...ആറാം ഇന്ദ്രിയം പ്രവർത്തിക്കുന്നൂ..താമസിയാതെ പ്രവാചകനാവാം...സത്യം... ഈ പോസ്റ്റിട്ടത് 21, നവമ്പറിൽ.. ഞാൻ ഈ കമന്റ് ഇടുന്നത് 4/2/2011-ൽ, മൂന്ന്, നാല് ദിവസങ്ങളായി നമ്മുടെ വാർത്താ,ദ്രുശ്യ,മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആ ‘വാർത്ത’കഞ്ഞനും, ഭാര്യാസഹോദരീ ഭർത്താവും,ശശിയും,അയ്യാപ്പനും,വാവരും, എന്നുവേണ്ട സർവ്വ...മാന്യന്മാർക്കും കീ ജയ്!!!!!

Satheesh Haripad said...

ഈ മാന്യത എന്നൊക്കെപറയുന്നത് ആപേക്ഷികമല്ലേ മാഷെ. കൂടുതൽ ചിലയ്ക്കുന്നില്ല; ചെറുതാണെങ്കിലും പോസ്റ്റ് നന്നായി.

satheeshharipad.blogspot.com

Elizabeth Sonia Padamadan said...

it simply means, you got caught, isn't it ?