
മരവിപ്പ് കാരണമാവാം, അയാള്‍ക്ക് വേദന എന്തെന്നറിയുന്നുണ്ടായിരുന്നില്ല. കീഴെ നിന്നും എന്തെല്ലാമൊക്കെയോ ശരീരത്തിലേക്ക് തറച്ചു കയറി. എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു. മുകളിലെ ഭാരം താങ്ങാനാവാതായപ്പോള്‍ വയറിന്റെ വലതു ഭാഗം താനേ കീറി കുടലും മറ്റെന്തൊക്കെയോ അവയവങ്ങളും രക്തം അലിഞ്ഞുചേര്‍ന്ന കൊഴുത്ത ദ്രാവകവും പുറത്തേക്ക് വന്നു. ബോധം മറയാന്‍ തുടങ്ങുന്ന പോലെ. ഓര്‍മ്മകള്‍ പ്രിയപ്പെട്ടവരുടെ മുഖം പരതി നടന്നു. അമ്മയുടെ, ‘മക്കളേ...’ എന്ന സ്നേഹപൂര്‍വ്വമുള്ള വിളി കാതില്‍ മുഴങ്ങി. താന്‍ എത്തുന്നതും കാത്ത് ഉമ്മറത്ത് നില്ക്കുന്ന ഗര്‍ഭിണിയായ ഭാര്യയുടെ രൂപം ഉള്ളില്‍ എവിടെയോ മിന്നി മറഞ്ഞു.... അയാളുടെ ശരീരത്തില്‍ നിന്നും ലോറിയുടെ ചക്രം ഇറങ്ങിപ്പോയി; പ്രാണനും!
52 comments:
അപ്രതീക്ഷിതമായി മരണം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരാള്‍ അയാളുടെ പ്രാണന്‍ നഷ്ട്ടപ്പെടുന്ന ആ നിമിഷം ഒരുപക്ഷെ ഇങ്ങനെയൊക്കെയാവും.... ല്ലേ...?
മ്മ്......
ഇതേ ആശയം വിപുലീകരിച് നന്നായി എഴുതിയ ഒരു പോസ്റ്റ് കുറച്ച് നാള്‍ മുമ്പ് വായിച്ചത് ഓര്‍ക്കുന്നു. ആരുടെ ബ്ലോഗാണെന്ന് ഓര്‍ക്കുന്നില്ലാ
മനുഷ്യനെ വിഷമിപ്പിക്കാനായിട്ടു .....!
@ കൂതറ :ഈ സംഗതി അല്പം വിപുലമായി നമ്മുടെ അജിത് ചേട്ടന്റെ ബ്ലോഗില്‍ വന്നിരുന്നു ,,,,
ആ ലിങ്ക് ഒന്ന് തരാമോ രമേശേട്ടാ...?
നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ...
വിഷമിപ്പിച്ചു.
എന്തെല്ലാം നല്ലത് കിടക്കുന്നു എഴുതാന്‍.ആളെ വിഷമിപ്പിക്കാനായിട്ട്...ദൈവമേ...നീയേ തുണ.
ഇനി സമയം കളയാനില്ല. എങ്ങിനെയും എഴുന്നേറ്റ് പോവുക തന്നെ. വീട്ടിലെത്തണം. ആരുഷിയുടെ പൊന്മുഖം കാണണം, രാധികയുടെ അടുത്തേയ്ക്ക് പറന്നെത്തുവാന്‍ രഘു വെമ്പല്‍ കൊണ്ടു. ഒരു സ്നേഹപ്രവാഹം പെട്ടെന്നുറവയെടുത്തപോലെ. അതിന്റെ ശക്തിയില്‍ രഘു തല ഉയര്‍ത്തി. തന്റെ ശരീരത്തിലേയ്ക്ക് നോക്കിയ രഘുവിനു കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി.
വലതുകാല്‍ മുട്ടിനു താഴേയ്ക്ക് ഒന്നും കാണുന്നില്ല. കുറെ ദൂരത്തോളം രക്തവും മാംസവും പാന്റ്സിന്റെ തുണിയും ചേര്‍ന്ന് റോഡില്‍ അരഞ്ഞു ചേര്‍ന്നത് തന്റെ ശരീരത്തിന്റെ ഒരു ഭാഗമാണെന്ന് രഘു അറിഞ്ഞു. ഇടത്
വിമല്‍ അജിത് ഏട്ടന്റെ ആ പോസ്റ്റ് ഇവിടെയുണ്ട് :
http://yours-ajith.blogspot.com/2011/02/blog-post_09.ഹ്ത്മ്ല്‍
ചില ഭാഗങ്ങള്‍ :
കണങ്കാലിലെ മാംസം തുളച്ച് ഒരസ്ഥിക്കഷണം പുറത്തേയ്ക്ക് വന്നിരിക്കുന്നു. തല വച്ച് കിടന്ന ഭാഗത്ത് രക്തം തളം കെട്ടി ഒരു ചാലിട്ട് ഒഴുകിത്തുടങ്ങി.
സ്വയം ഒരു ചലനം സാദ്ധ്യമല്ല എന്ന് രഘുവിനു ബോദ്ധ്യമായി. ഇനിയാരെങ്കിലും സഹായിച്ചാലല്ലാതെ രക്ഷപ്പെടുക വയ്യ. സഹായഹസ്തത്തിനായി രഘു ആശയോടെ കാത്തുകിടന്നു, വേദനയില്‍ പുളഞ്ഞുകൊണ്ട്.
വിനലെ എല്ലാവരും വേണ്ട വണ്ണം എഴുതിയല്ലോ.
ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചിലില്‍ എരിഞ്ഞടങ്ങുന്ന നിസ്സഹായജന്മങ്ങള്‍.....
ഉം... ആ അവസ്ഥ, നന്നായി എഴുതി ട്ടോ... മിനിക്കഥയില്‍ തന്നെ ആ സങ്കടം മുഴുവന്‍ പകര്‍ത്തിയിട്ടുണ്ട്.
ഇനി അജിത്തേട്ടന്റെ കഥ കൂടി വായിക്കട്ടെ.
ഉം.... ഞാന്‍ വായിച്ച പോസ്റ്റ് ആണ് രമേശേട്ടാ..
വിഷമിപ്പിക്കാനായിട്ടു തന്നെ പുറപ്പാട് ? മരണം എങ്ങനെയാണെന്നു പറയാൻ മരിച്ചുതന്നെ നോക്കണം. അതിപ്പോൾ കഴിയില്ലല്ലോ.അതുകൊണ്ട് ഇങ്ങനെയാവാം.
ഇങ്ങനെയൊക്കെയാവും.
ചതഞ്ഞരയുന്ന ശരീരത്തിന്റേയും ഒപ്പമാത്മാവിന്റേയും അവസാന നിമിഷങ്ങൾ...!
ആ നിമിഷം വെച്ചും കഥ!
മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷത്തില്‍ മനസ്സില്‍ തെളിയുന്ന പ്രിയപ്പെട്ടവരുടെ മുഖം. സ്നേഹിക്കുന്നവരോട് ഒരുവാക്കു പോലും പറയാനാകാതെ...
എത്രയെത്ര സ്വപ്നങ്ങളും മോഹങ്ങളും ബാക്കി വെച്ചിട്ടായിരിക്കും അവര്‍ പോയിട്ടുണ്ടാകുക.
കുറച്ചു വാക്കുകളിലൂടെ ആ ‘പിടച്ചിൽ‘ അനുഭവവേദ്യമാക്കി.
മിനിക്കഥ നന്നായി .. ആശയവും ..
മുന്‍ കമന്‍റുകളില്‍ ആരെല്ലാമോ പറഞ്ഞ പോലെ ആ നിമിഷത്തെ വിഷമം ഒന്നു മനസ്സിലൂടെ കയറി ഇറങ്ങി
vedanippichu.
ഹാവൂ..എവിടെയൊക്കെയോ വിണ്ടുകീറി ചോരപോടിയുന്ന പോലെ ..
വേദന വേദന മാത്രം..
ആരും ഇഷ്ടപ്പെടാത്ത ഒരു സ്വപ്നമാണ് മരണം; ജീവിതം ഒരു യാഥാര്ത്യവും!
@@
ഡേയ്, കണ്ണ് നിറച്ചു.
(പോസ്റ്റിലെ സാമ്യത കാര്യമാക്കേണ്ട. ഇനിയും എഴുതെടാ നീ. കണ്ണൂരാനില്ലെ ഇവിടെ)
**
റോഡപകടങ്ങളുടെ ഹോള്‍സെയില്‍ ഡീലറാണിന്ത്യ.റോഡില്‍ ചതഞ്ഞരയുന്ന ഹതഭാഗ്യര്‍...
വിഷമിപ്പിച്ചു.
വായിക്കുമ്പോഴേ വേദന നിറയുന്നു അനുഭവിക്കുമ്പോള്‍ എന്തായിരിക്കും? വിമല്‍ എഴുതിയപോലെ മരവിപ്പാണേല്‍ കുഴപ്പമില്ല..പക്ഷെ അങ്ങനെ ആയിരിക്കുമോ...നമുക്കറിയാത്ത- എന്നെങ്കിലും നമ്മെ തേടിവരാവുന്ന ഒന്ന്-നന്നായി എഴുതി;വേദനിപ്പിക്കുകയും ചെയ്തു.
വായിച്ചു,പക്ഷെ അത്രക്കങ്ങു ഫീലിംഗ് വരാത്ത പോലെ എഴുത്തില്‍,എനിക്ക് തോന്നിയതാവാം
എന്റെ പ്രീയ സഹൊദരാ... എനിക്കിതൊന്നും വായിക്കാനാവില്ല,,,വിഷമം മാറ്റാൻ കമന്റുകളിലേക്ക് കടന്നപ്പോൾ..ദേ കിടക്കുന്നൂ പ്രീയപ്പെട്ട രമേശിന്റെ മറ്റൊരു വിവരണം.. ഇന്നത്തെ ദിവസം പോയിക്കിട്ടീ..പ്രാണന്‍ നഷ്ട്ടപ്പെടുന്ന ആ നിമിഷം ഒരുപക്ഷെ ഇങ്ങനെയൊക്കെയാവും.... ല്ലേ...?.
വായിച്ചു .... :(
മരിക്കാത്ത കഥ പറയൂ...
നൊമ്പരം...
ഒരു പിടച്ചിലിനിടയിലെ ചിന്തകള്‍.
മരണത്തെപ്പറ്റി വലരെയധികം വിവരിക്കുന്ന ഒരു മെയില്‍ ഫോര്‍വാഡായി പ്രചരിക്കുന്നുണ്ട്. അതിന്റെ രചയിതാവിനെ അറിയില്ല. അതു പോലെ മുമ്പൊരിക്കല്‍ ഖബറിനെ ഒരു വീടായി ഉപമിച്ചു കൊണ്ട് മറ്റൊരു മെയിലും വന്നിരുന്നു. ഏതായാലും ആ ഒരോര്‍മ്മയുള്ളതെപ്പോഴും നല്ലതാണ്. വിഷമിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല.
വിഷമിപ്പിക്കുന്ന കഥ. ഒരു ചാട്ടുളി പോലെ ....സസ്നേഹം
ആളൂ നല്ല കഥ. ട്രാഫിക്ക് സിനിമ ഓർമ്മപ്പെടുത്തി.
'മരിയ്ക്കാന്‍ ഇനിയും സമയമുണ്ട്' എന്ന് വിചാരിക്കുന്നില്ല നിഴലുപോലെ ജനിച്ചപ്പോള്‍ മുതല്‍ മരണം കൂടെയുണ്ട് എന്നറിയാമെങ്കിലും മരണത്തെ കുറിച്ച് വായിക്കന്‍ പ്രീയപ്പെട്ടവരെ പിരിയുന്നത് അലോചിക്കാന്‍ ഇപ്പോള്‍ മനസ്സില്ല.
മറ്റെന്തെങ്കിലും പറയൂ......
ഒരു നിമിഷം ....തീര്‍ന്നു
എവിടെയുമെപ്പോഴുമെങ്ങനെയുമൊടുങ്ങാം
എല്ലാമറിയാമെങ്കിലും ഒന്നും അറിയാത്തവരായി ചിരിച്ചുല്ലസിച്ച് ജീവിക്കുന്നവര്‍- മാനുഷര്‍..
ലോറി തന്നെ വേണമായിരുന്നോ?
നടേശാ കൊല്ലെണ്ടായിരുന്നു..എന്ന് പറയാന്‍ തോന്ന്വാ..ഉം
അതിദാരുണം, ഈ വിവരണം..
എന്റമ്മേ ഓര്‍ത്തിട്ടു തന്നെ പേടിയാകുന്നു... :(
കേട്ടിട്ട് ലോറി തന്നെ വേണമായിരുന്നോ എന്നൊരു സംശയം... :)
പെട്ടെന്ന് ആ ഒരു നൈമിഷകതയെപറ്റി ഓർത്തു പോയി.
അതായിരിക്കണം വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിലൊരു പിടപ്പ്- ജീവൻ കിടന്ന് പിടയ്ക്കുന്നു.
ആശംസകളോടെ
satheeshharipad.blogspot.com
പെട്ടെന്ന് എല്ലാം നിലച്ചു പോയി.....
എഴുത്ത് ഗംഭീരമായിട്ടുണ്ട്.
മരണം...
ശെരിക്കും ഒരു ലോറി കയറിയിറങ്ങിയ അനുഭവം..
എന്നായാലും ഇതോ ഇത് പോലെ മറ്റേതെങ്കിലും രീതിയിലോ നേരിടേണ്ട ഒരു സത്യം..!!
Post a Comment