Thursday, 12 August 2010

കഥ തുടരുന്നു....


പ്രേമിച്ചു നടന്നപ്പോള്‍ എന്നോടുണ്ടായിരുന്ന സ്നേഹം എന്തേ കല്യാണം നിശ്ചയിച്ച ശേഷം അവന് കുറഞ്ഞു? എന്തിനാ എന്നും അവന്‍ വന്ന് എന്റെ അമ്മയുമായി അകത്തെ മുറിയില്‍ കയറി വാതില്‍ കൊട്ടിയടയ്ക്കുന്നെ?

ചോദ്യങ്ങള്‍ മനസ്സിനെ വീര്‍പ്പ് മുട്ടിച്ചപ്പോള്‍ അവള്‍ ഓടിച്ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. അയാള്‍ അവളെ മാറോട് ചേര്‍ത്ത്, തോളില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു- “സാരമില്ല മോളെ, മോള്‍ക്ക്‌ ‌ അച്ഛനില്ലേ?” ഒരു വാതില്‍ കൂടി കൊട്ടിയടയ്ക്കപ്പെട്ടു.പിന്നീട് അവള്‍ക്ക് പരാതി പറയാന്‍ ആ വീട്ടില്‍ വേറെ അംഗങ്ങള്‍ ഇല്ലായിരുന്നു.എല്ലാം അവള്‍ ഉള്ളില്‍ ഒതുക്കി.
കഥ തുടരുന്നു........!!

71 comments:

ആളവന്‍താന്‍ said...

ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്‌ ആണ്.
ഒരു സുഹൃത്തിന്റെ അനുഭവത്തില്‍ നിന്ന്......

arun said...

itu kalakkum mone.........best of luck.............ente suhruthinu orayiram nanmakal nerunnu...............

Anonymous said...

വളരെ നന്നായിട്ടുണ്ട് വിമലേട്ടാ... പുതിയ ബ്ലോഗിന് എന്റെ എല്ലാവിധ ആശംസകളും...

ബിജുകുമാര്‍ alakode said...

ഒറ്റയടിയ്ക്ക് ദഹിയ്ക്കാത്ത പലതും നമ്മുടെ ചുറ്റിനും ഉണ്ട്. അതിലൊന്നാവാം ഇത്. ഇന്ന് കേള്‍ക്കുന്ന പലതും മുന്‍പ് കേള്‍ക്കാത്ത വാര്‍ത്തകളാണ്.
ഈ മിനിക്കഥ നന്നായിരിയ്ക്കുന്നു.
ചുരുങ്ങിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തിന് എല്ലാ അഭിനന്ദനങ്ങളും..
കഥകള്‍ കഥാശ്രമത്തില്‍ തുടരട്ടെ..

ഹാപ്പി ബാച്ചിലേഴ്സ് said...

ആളവന്‍താനെ,
പുതിയ ബ്ലോഗ്‌ തുടങ്ങിയതിനു ആശംസകള്‍. ഒരു വലിയ വിജയമായി തീരട്ടെ എന്നാശംസിക്കുന്നു.
ഇത് വേണമായിരുന്നോ? ഹൂ..വല്ലാത്തൊരു വൃത്തികെട്ട കഥ. 8 വരികള്‍ കൊണ്ട് ഒരു വലിയ കഥ.
ഇത്തരം ഞെട്ടിപ്പിക്കുന്ന ഷോക്കുകള്‍ ഇനിയും തരാന്‍ പറ്റട്ടെ..
ആശംസകള്‍
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌

പട്ടേപ്പാടം റാംജി said...

അപ്പോള്‍ ഇത് പുതിയ ബ്ലോഗാണ് അല്ലെ.
കഥ തുടരട്ടെ...

Jishad Cronic said...

പുതിയ ബ്ലോഗിന് എന്റെ എല്ലാവിധ ആശംസകളും.

സമീര്‍ കലന്തന്‍ said...

പുതിയ ബ്ലോഗിന് എല്ലാ വിധ ആശംസകളും നേരുന്നു.ചെറിയ അളവില്‍ വലിയ കാര്യങ്ങള്‍ പറയുന്ന ആളുകളോട് പണ്ടേ ഇഷ്ടമാണ്.മനോഹരമായ രീതിയില്‍ താങ്കള്‍ ഇവിടെ കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു.സത്യമായ കാര്യമാണെങ്കിലും നമ്മള്‍ മറക്കേണ്ട ഒരു വിഷയം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നേര്‍ത്ത ഒരു പരിഭവവും ഉണ്ട് കേട്ടോ....

∂ђíll$ 4U™ said...

boss ee katha thakarthu.....all the best

എന്‍.ബി.സുരേഷ് said...

പദ്മരാജന്റെ ഒരു കഥയുണ്ട്. മൂവന്തി. അച്ഛൻ കണ്ണുകാണാൻ പാടില്ലാത്ത മകളെ ബലാൽക്കാരം ചെയ്യുന്ന കഥ. അതു വായിച്ച് എനിക്ക് എത്രയോ ദിവസം ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. അഛനെ പേടിച്ച് സ്വന്തം വീട്ടിൽ അന്തിയുറങ്ങാത്ത പെണ്മക്കൾ ഉള്ള വീടുകൾ നമ്മൂടെ നാട്ടിൽ ധാരാളമുണ്ട്. പക്ഷേ കഥയിൽ നിഷ്കളങ്കമായ ഒരു ത്രെഡ് കൂടിയുണ്ട്. പെൺ‌മക്കളുടെ ജീവിതം കീഴടങ്ങിക്കൊടുക്കലിന്റേതാണെന്ന സത്യം കൂടി. സംരക്ഷണം എന്ന വല നീട്ടി കുടിക്കിലാക്കുന്ന പരമ്പരാഗതമായ തന്ത്രം. കഥ നന്നായി. ടൈപ്പിംഗ് തെറ്റുകൾ വേഗം തിരുത്തുക.

mini//മിനി said...

ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുകേട്ടെങ്കിലും കഥ വായിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി, തുടരുക, ആശംസകൾ.

മാനസ said...

വിമല്‍ ,
കുഞ്ഞികഥ വായിച്ചു...
ചില സംശയങ്ങള്‍ ...
വിവാഹിതയായ ആ പെണ്‍കുട്ടിക്ക്,ഒരു കൌമാരക്കാരിയെക്കാള്‍ എന്തായാലും തിരിച്ചറിവ് ഉണ്ടായിരിക്കണം.
അപ്പോള്‍ , ചോദ്യങ്ങള്‍ കൊണ്ടുള്ള വീര്‍പ്പുമുട്ടല്‍ ഉണ്ടായിട്ടായിരിക്കില്ല
അച്ചന്‍റെ അടുത്തേക്ക് ഓടിയത്.
തിരിച്ചറിവിന്‍റെ നിസ്സഹായതയോടെ ആവണം.
ഇനി,അങ്ങനെ ഓടി അച്ഛന്‍റെ അടുത്തു ആശ്വാസം തേടിയ മകള്‍ക്ക്
അവിടെയും തിക്താനുഭാവമായിരുന്നു എന്ന് വിശ്വസിക്കാനും വയ്യ.
കാരണം,വിവാഹിതയാകും വരെ അച്ഛന്‍റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഒരു മകള്‍ക്ക്,അങ്ങനെ ഒരു അനുഭവം
മുന്‍പ് ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവള്‍ അച്ഛന്‍റെ അടുത്തു അഭയം തെടുമായിരുന്നോ?
ഇനി അങ്ങനെ മുന്‍പ് ഉണ്ടായിട്ടില്ലെങ്കില്‍ ,താലോലിച്ചു വളര്‍ത്തിയ മകളുടെ നേര്‍ക്ക്‌ പിതാവ് പെട്ടെന്നൊരു ദിവസം വന്യമൃഗമായി മാറിയോ?
അവിശ്വസനീയം..!!
കഥയില്‍ ചോദ്യമില്ലല്ലോ.... അല്ലേ?
പുതിയ സംരംഭത്തിന് എന്‍റെ എല്ലാ ആശംസകളും...

ഒരു എളിയ അഭിപ്രായം കൂടി....
ഈ ചിത്രം കഥക്ക് ചേരുന്നില്ലെന്ന് എനിക്ക് തോന്നുന്നു.
ഒരു ഹൊറര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന ഈ ചിത്രത്തേക്കാള്‍
നല്ലത് ദൈന്യത തുളുമ്പുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരിക്കും...
കഥയെക്കാള്‍ വലിയ കമന്റായിപ്പോയി..:)..

Abdulkader kodungallur said...

എല്ലാറ്റിലും പശ്ചാത്യരെ അനുകരിച്ച് പൈത്ര്'കം മറന്ന സമൂഹത്തിലാണ്' നാം ജീവിക്കുന്നത് .അപ്പോള്‍ പിന്നെ ഇങ്ങിനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണ്'അതിലെന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തെറ്റു കണുന്നവര്‍ നാണിക്കുമെന്നാല്ലാതെ മറ്റെന്ത്. തന്നെയുമല്ല ഇനിയുള്ള കാലം കിടപ്പറ രഹസ്യം എന്നൊന്നുണ്ടാകില്ല. എല്ലാം മീഡിയയിലൂടെ പരസ്യമായി കാണാം . പട്ടേപ്പാടം റാംജിയുടെ "കവര്‍ന്നെടുക്കുന്ന നഗ്നത"യില്‍ പറഞ്ഞതുപോലെ.
പടിഞ്ഞാറുനിന്നും നമുക്കു കിട്ടിയ ഉന്നതങ്ങളായ പല സംസ്കാരങ്ങളിലൊന്നാണ്'വിമലിന്റെ കഥയിലെ തന്തു."ഫാമിലി ഇന്‍സെസ്റ്റ്"
എഴുത്തും ചിത്രവും നന്നായിരിക്കുന്നു. തിരക്കില്‍ അക്ഷരങ്ങള്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.

ആളവന്‍താന്‍ said...

@ മനസ – മാനസ ചേച്ചിയുടെ ചോദ്യങ്ങള്‍ മറുപടി അര്ഹിക്കുന്നു. ആദ്യ സംശയത്തിന്റെ ഉത്തരം, ഒരിക്കല്‍ കൂടി വായിക്കുക എന്നതാണ്. ആ കുട്ടിയുടെ കല്യാണം അല്ല, കല്യാണ നിശ്ചയം ആണ് കഴിഞ്ഞിട്ടുള്ളത്.
അടുത്ത ചോദ്യം ഞാനും പല തവണ എന്നോട് തന്നെ ചോദിച്ചതാണ്. ആ കുട്ടിക്ക് മുന്നേ ഒരിക്കല്‍ പോലും ആ അച്ഛന്റെ അടുക്കല്‍ നിന്നും അങ്ങനെ ഒരു പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല. അല്ലെങ്കില്‍ ഒരു പക്ഷെ അവള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. ആ സംഭവം ഒരു തുടക്കം ആയിരുന്നു. അവള്‍ ഇന്നും വിവാഹിതയല്ല. ആ അച്ഛന്‍ അവളെ ഇന്നും use ചെയ്യുന്നുണ്ട്. ആ കുട്ടിക്ക് ഇത് ആരോടും പറയാനും വയ്യാത്ത ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ്. ഒന്ന് കൂടി പറയട്ടെ, ആ കുട്ടി ഒരു മലയാളി അല്ല..!

Anonymous said...

nanum vayichu ... ithinte athra krooramallenkilum oru kadha avideyum kaanaam 'pradhidhwani' kalikaalam allaathenthu parayaan .. dharaalam nalla postukal undaakatte ee blogil ennu aashamsikkunnu..

തൂത മുനീര്‍ Thootha Muneer said...

കുഞ്ഞിക്കഥ കൊള്ളാം...സംഭവകഥയാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്നത്..ഇങ്ങിനെ ആരും പുറത്തു പറയാത്ത എത്ര കഥകളുണ്ടാകും!.

വരയും വരിയും : സിബു നൂറനാട് said...

ഭംഗിയായി, ചുരുക്കി പറഞ്ഞ ഈ കഥ(സംഭവം) ഇഷ്ട്ടപെട്ടു...ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ട്ടപെടാത്തതാണെങ്കിലും..!

ആശംസകള്‍..പുതിയ ബ്ലോഗിന്

ആളവന്‍താന്‍ said...

@ ആളവന്‍താന്‍ - ആദ്യ കമന്റ് നല്‍കിയ നിന്‍റെ ആത്മാര്‍ഥത മറക്കില്ലെടാ.
@ അരുണ്‍ - അരുണേ... ഫയങ്കരന്‍ സന്തോഷമെടാ....ഇനിയും വരണേ.
@ ശ്രീക്കുട്ടി - ശ്രീ, വളരെ സന്തോഷം വീണ്ടും വരണം.
@ ബിജുകുമാര്‍ - ബിജുവേട്ടാ, സന്തോഷം ഇവിടെയും പ്രോത്സാഹിപ്പിക്കാന്‍ എത്തിയതില്‍. അതേ, ഞാനും ഈ കാര്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി.
@ ഹാപ്പി ബാച്ചിലേഴ്സ് - സന്തോഷം അഭിപ്രായത്തിന്. വൃത്തികെട് ആയത് കഥയാണോ, കഥയിലെ വിഷയമാണോ?
@ പട്ടേപ്പാടം - അതേ. ഇത് പുതിയ ബ്ലോഗ്‌ ആണ്‌. സഹകരിക്കുക.
@ ജിഷാദ് - ജിഷാദേ സന്തോഷം.

ആളവന്‍താന്‍ said...

@ സമീര്‍ - നമുക്ക് ചുറ്റിനും നടക്കുന്ന കാര്യങ്ങള്‍ ആയതിനാല്‍ മനസ്സില്ലാ മനസോടെയാണെങ്കിലും ഇതൊക്കെ കേട്ടെ പറ്റൂ സമീറെ... നന്ദി.
@ ∂ђíll$ 4U™ - സന്തോഷം... ഈ പേര് എന്താണെന്ന് പിടികിട്ടിയില്ല..!
@ N.B. SURESH.- സുരേഷേട്ടാ സത്യമാണ്. ഈ അടുത്ത് വാര്‍ത്താ സംബന്ധമായ ഒരു പരിപാടിയില്‍ കണ്ടു, സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ പോലീസിനോട് തലയെടുപ്പോടെ പറഞ്ഞത്- "ഞാന്‍ നട്ടു വളര്‍ത്തിയ റോസാ ചെടിയില്‍ ഉണ്ടായ പൂവിന്റെ സുഗന്ധം ആദ്യം അനുഭവിക്കേണ്ടത് ഞാന്‍ തന്നെ അല്ലെ?" എന്ന്.... ന്യായം അല്ലെ?!! അതാണ്‌ ഇപ്പോഴത്തെ സമൂഹം. അക്ഷര തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. നന്ദി, വിലപ്പെട്ട അഭിപ്രായത്തിന്.
@ മിനി - അതേ ടീച്ചറെ, ഞെട്ടിപ്പ്!!
@ മനസ - ചേച്ചീ, ഒരു പടത്തിനായിട്ടു കുറെ വഴിപാടുകള്‍ നടത്തി ഒടുക്കം ഗൂഗിളമ്മച്ചി കനിഞ്ഞതാണ് അത്. സത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ച പോലെ ഒന്ന് കിട്ടിയില്ല. ഏതായാലും ഞാന്‍ അതു മാറ്റിയിട്ടുണ്ട്. ഇനിയും വരണം നിര്‍ദേശങ്ങളുമായി.
@ അബ്ദുള്‍കാദര്‍ - ഇക്കാ, ഇക്കയുടെ തനി ശൈലിയിലുള്ള കമന്റിനു വീണ്ടും ഒരു വലിയ നന്ദി. ഒപ്പം അക്ഷരത്തെറ്റ് തിരുത്താന്‍ സഹായിച്ചതിനും.
@ ഉമ്മു - സന്തോഷം ഉമ്മു. വരണം ഇനീം....
@ തൂത മുനീര്‍ - അതേ ഇങ്ങനത്തെ ഏറെ കഥകള്‍ ഉണ്ടാകും. ആരും കേള്‍ക്കാത്ത കഥകള്‍! നന്ദി.
@ സിബു - കഥ(സംഭവം) ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

ആളവന്‍താന്‍ said...
This comment has been removed by the author.
ബിലാത്തിപട്ടണം / BILATTHIPATTANAM. said...

മിനിക്കഥയുടെ അമിട്ട് പൊട്ടിച്ചാണ് തുടക്കം അല്ലേ...
കഥ വായിച്ചപ്പോൾ എന്തൊ മനസ്സിനുള്ളിലും പൊട്ടി കേട്ടൊ വിമൽ

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അമ്മ പിഴച്ചു,അച്ചന്‍ പിഴപ്പിച്ചു ഇനി എല്ലാം ഉള്ളൈല്‍ ഒതുക്കുക അല്ലേ!

ഹംസ said...

ബ്ലോഗ് മനോഹരമായി...
ആദ്യ കഥ കിടിലന്‍ ,,,,
നഗ്നമായ സത്യം വളരെ കുറഞ്ഞ വരികളില്‍ നന്നായി തന്നെ പറഞ്ഞു ...

ഈ ലിങ്ക് കൂടി ഒന്നു നോക്കുക .
http://hasufa.blogspot.com/2010/05/blog-post_10.html

മാണിക്യം said...

വികാരം വിവേകത്തെ കീഴടക്കുന്ന ചില നിര്‍ഭാഗ്യകരമായ സമയങ്ങളുണ്ട് അവയുടെ തിക്താനുഭവം പുറത്ത് പറയാനാവാതെ വിങ്ങുന്ന മനസ്സുകളും!
അത്തരം ഒരു അനുഭവത്തെ ചുരുങ്ങിയ വാക്കുകളില്‍ ആഴത്തില്‍ ഈ പുതിയ ബ്ലോഗ്ഗില്‍ ആളവന്‍താന്‍ വരച്ചിട്ടു.. ആശംസകള്‍

ഉമേഷ്‌ പിലിക്കൊട് said...

aasaane aadya vaayanayil onnum manassilaayilla !!!


kolllam...
bloginu aasamsakal !!

കുഞ്ഞൂസ് (Kunjuss) said...

ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക് ചുറ്റും നടക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ഈ ബ്ലോഗിന് ആശംസകള്‍!

Vayady said...

ഈ കഥ വായിച്ചപ്പോള്‍ മനസ്സിനൊരു അസ്വസ്ഥത. ഒരു പെണ്‍കുട്ടിക്ക്‌ സ്വന്തം വീട്ടിലും സുരക്ഷിതത്വം നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം തന്നെ. മൂല്യച്യൂതിയുടെ മറ്റൊരു മുഖം.

പുതിയ ബ്ലോഗിന്‌ ആശംസകള്‍.

pournami said...

മാനസ ചോദിച്ചതില്‍ കാര്യമുണ്ട് വിമല്‍.പിന്നെ ഇതിപ്പോള്‍ കേരളത്തിലും നടക്കുന്ന കാര്യമാണ് .കൊച്ചു കുട്ടികളില്‍ കുടുതല്‍ .സ്വന്തം ആളുകള്‍ തന്നെ .പിന്നെ അനുഭവം എങ്കില്‍ പറഞ്ഞ ആ കുട്ടി ഈ സമയം കൊണ്ട് mentally distrubed ആയിട്ടുണ്ടാകം ,പിന്നെ പ്രായപൂര്‍ത്തി ആയ കുട്ടി സ്വയം decision edukkan pattunilel may be

sme probs there...all the best

ശ്രീനാഥന്‍ said...

ഭീകരമായ ഒരനുഭവം കുറച്ചു വാക്കുകളിൽ നന്നായി എഴുതി

ഹാപ്പി ബാച്ചിലേഴ്സ് said...

മനസ്സില്‍ വല്ലാതെ തട്ടി, അത് കൊണ്ടാണ് ആ വാക്കുപയോഗിച്ചത്..

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട വിമല്‍,

നമ്മുടെ സമൂഹത്തില്‍ “ഈഡിപ്ലസ്” അല്ലെങ്കില്‍ “ഇലക്ട്ര കോമ്പ്ലക്സ്” ഒരു യാഥാര്‍ത്യമാണ്.

ഒരു പുരുഷന്റെയും, സ്ത്രീയുടെയും ജീവിതത്തിലെ ഏതവസ്ഥയിലും, പുരുഷന്‍ സെക്സിലൂടെ സ്നേഹം പ്രതീക്ഷിക്കുന്നു. സ്ത്രീ സ്നേഹത്തിലൂടെ സെക്സ് പ്രതീക്ഷിക്കുന്നു.

എന്നിരുന്നാലും, വിചാരത്തിന്റെ മുകളില്‍ വികാരം നമ്മളെ ഭരിക്കുമ്പോഴാണ് ഒരു പക്ഷെ ഇത്തരത്തില്‍ സംഭവിക്കുന്നത്.

പിന്നെ നമ്മള്‍ ഇത്തരം പ്രശ്നത്തെ ലളിതവല്‍ക്കരിച്ച്,അല്ലെങ്കില്‍ ചര്‍വിതചര്‍വണം ചെയ്യാതെ, ആ കുട്ടിയെ ഒരു നല്ല സെക്യാസ്ടിസ്റ്റിനെ കാണാന്‍ പറയൂ, അല്ലെങ്കില്‍ ഒരു കൌന്‍സിന് വിധേയമാവാന്‍ പറയൂ.

ശരീരത്തിലെ കറകള്‍ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകികളയാം, മനസില്‍ വീഴുന്ന കറകള്‍ അത് ചിലപ്പോള്‍...............

ഇത്തരം വിഷയങ്ങള്‍, ചര്‍ച്ചചെയ്യാന്‍ ഒരു “സോഷ്യോ-സൈക്കോളജിക്കല്‍” ബ്ലോഗിന്റെ അഭാവം ബൂലോകത്ത് അനുഭവപ്പെടുന്നു.

ഒരു പക്ഷെ അത് ഉടനെ “ബൂ‍ലോകത്തില്‍“ സംഭവിക്കുന്നതായിരിക്കും.

നിലാവ്.... said...

:)
nalla thudakkamtto.........

ഹരീഷ് തൊടുപുഴ said...

“പ്രേമിച്ചു നടന്നപ്പോള്‍ എന്നോടുണ്ടായിരുന്ന സ്നേഹം എന്തേ കല്യാണം നിശ്ചയിച്ച ശേഷം അവന് കുറഞ്ഞു? എന്തിനാ എന്നും അവന്‍ വന്ന് എന്റെ അമ്മയുമായി അകത്തെ മുറിയില്‍ കയറി വാതില്‍ കൊട്ടിയടയ്ക്കുന്നെ?“


കല്യാണനിശ്ചയം കഴിഞ്ഞാൽ അവൻ എന്നും പ്രതിശ്രുതവധുവിന്റെ വീടു സന്ദർശിക്കുമായിരുന്നോ..??


“ആ കുട്ടിക്ക് മുന്നേ ഒരിക്കല്‍ പോലും ആ അച്ഛന്റെ അടുക്കല്‍ നിന്നും അങ്ങനെ ഒരു പെരുമാറ്റം നേരിടേണ്ടി വന്നിട്ടില്ല. അല്ലെങ്കില്‍ ഒരു പക്ഷെ അവള്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. ആ സംഭവം ഒരു തുടക്കം ആയിരുന്നു. അവള്‍ ഇന്നും വിവാഹിതയല്ല. ആ അച്ഛന്‍ അവളെ ഇന്നും use ചെയ്യുന്നുണ്ട്. ആ കുട്ടിക്ക് ഇത് ആരോടും പറയാനും വയ്യാത്ത ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ്.“
സ്വന്തം ഭാര്യയെ മുതലെടുക്കുന്നതു കണ്ടുകൊണ്ട് എതിർക്കാതെയിരിക്കുന്ന ഭർത്താവ്..!!
പ്രതിശ്രൂതവധുവിന്റെ അമ്മയെ മുതലെടുക്കാൻ നടക്കുന്ന വരൻ..!!
അതിനുവേണ്ടിയോ കല്യാണനിശ്ചയം നടത്തിയത്..??
ഇതെല്ലാം കണ്ടിട്ട്; അനുഭവിച്ചിട്ട് എതിർക്കാതെ കാമപൂരണത്തിനു മകളൂടേ മെക്കിട്ടു കേറുന്ന അച്ഛൻ..!!
മകളൂടെ പ്രതിശ്രുതവരന്റെ കൂടെ കിടക്ക പങ്കിടുന്ന അമ്മ..!!ഹോ..
ഇതെന്തു കുടുംബം വിമൽ..??
നടന്നതോ..!!
അതു നടക്കുന്നതോ..!!
ച്ഛേ..!!

കൊട്ടോട്ടിക്കാരന്‍... said...

ഇത് ഒരുകഥയല്ല ഇതില്‍ പരാമര്‍ശിയ്ക്കുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും തുടരുന്ന ഒന്നാണെന്നാണ് ആളവന്‍‌താന്റെ എഴുത്തിലും കമന്റില്‍നിന്നും മനസ്സിലാവുന്നത്. അങ്ങനെയാണെങ്കില്‍ ഇത് ഇങ്ങനെ കഥയാക്കിയതിനോട് ഒട്ടുംതന്നെ യോജിയ്ക്കാനാവുന്നില്ല. കഥ ആസ്വദിയ്ക്കാനുള്ളതാണ്. അത് ഏതുവിധത്തിലുള്ളതായതായാലും. മറ്റുള്ളവരുടെ ദു:ഖങ്ങള്‍ നമുക്ക് ആസ്വദിയ്ക്കാനുള്ളതല്ല, ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനുമുള്ളതാണ്. ഇങ്ങനെയുള്ള ഉദാസീനതയാര്‍ന്ന കാഴ്ചപ്പാടുകളാണ് സമൂഹത്തെ മൂല്യച്യുതിയിലേയ്ക്കു നയിയ്ക്കുന്നത്. ഇതിനെതിരേ പ്രതികരിയ്ക്കുകയും ആ പെണ്‍‌കുട്ടിയെ സഹായിയ്ക്കുകയും ചെയ്യുകയാണു വേണ്ടത്.

ഇതൊരു കഥമാത്രമാണെങ്കില്‍ മേല്‍ പറഞ്ഞതെല്ലാം ഞാന്‍ പിന്‍‌വലിച്ചു. കഥ നന്നായിട്ടുണ്ട്

ആളവന്‍താന്‍ said...

@ ഹരീഷ് – ഹരീഷേട്ടാ, അതെ. കല്യാണം നിശ്ചയിച്ച ശേഷമാണ് ആ പയ്യന്‍ ആ സ്ത്രീയുമായി ഇഷ്ട്ടത്തിലാകുന്നത്. അതിനു ശേഷം അവന്‍ മിക്കവാറും അവിടെ പോകാറുണ്ടായിരുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ചു, ഇത് ഒരു മലയാളി കുട്ടിയല്ല.
ഇത് നടന്നത്, ഇപ്പോഴും നടക്കുന്നത്.
@ കൊട്ടോട്ടിക്കാരന്‍ - മാഷേ, ഒരു കഥ എന്നല്ല, ഈ വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുകയാണ് ചെയ്തത്. ഞാന്‍ അത് എന്റെ ആദ്യ കമന്റില്‍ തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്. അത് വെറും ഒരു കഥയായി കണ്ടവരുണ്ടാകും. പിന്നെ ഈ കുട്ടിയെ സഹായിക്കുന്ന കാര്യം. അത് വളരെ സീരിയസ് ആയിട്ട് തന്നെ ആലോചിച്ചതാണ്. ആ കുട്ടി തന്നെ പറയുന്നു, അതൊന്നും പ്രാക്ടിക്കല്‍ അല്ല, അതിനൊന്നും തുനിയണ്ട എന്ന്. ആ കുട്ടിയുടെ അച്ഛന്‍ അവിടുത്തെ ഒരു വലിയ പോലീസ്‌ ഓഫീസര്‍ ആണത്രേ!
പിന്നെ വേറെ ഒന്ന് ചിന്തിച്ചാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവവുമല്ല. ഇങ്ങനെ എത്രയോ പെണ്‍കുട്ടികള്‍, എത്രയോ അമ്മമാര്‍... സ്വന്തം ഭര്ത്താവില്‍ വിശ്വാസമില്ലാത്തത് കൊണ്ട് മാത്രം മകളെ ഹോസ്റ്റലില്‍ നിര്ത്തി പഠിപ്പിക്കുന്ന ഒരമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്.... ഒരു ചാനലിലെ പരിപാടിയില്‍ അവര്‍ കരഞ്ഞു കൊണ്ട് വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഞെട്ടിയിട്ടുണ്ട്. അത് മലയാളിയാണേ....
വിലപ്പെട്ട അഭിപ്രായത്തിന് വളരെ നന്ദി.

nahas said...

da machoooooooo............
enthada ee lokham ingane

paavam kutty..............
athinte shishta jeevithathinte artham enthada??????????????
achante kunjin janmam kodukkukayo????
atho kaamukante kunjine amma............??????????????

കൊട്ടോട്ടിക്കാരന്‍... said...

എന്തോ, അത്രങ്ങട് ദഹിയ്ക്കണില്ല....

Echmukutty said...

ഷോക്കൊന്നുമുണ്ടായില്ല.

മിനിക്കഥകൾക്ക് എല്ലാ ആശംസകളും.......

ആളവന്‍താന്‍ said...

@ ബിലാത്തിപ്പട്ടണം - അതേ, അങ്ങനെ എന്തെങ്കിലും ഉള്ളില്‍ പൊട്ടി എങ്കില്‍ സന്തോഷം.
@ മുഹമ്മദ്‌ സഗീര്‍ - അതേ. അതു തന്നെ.
@ ഹംസ- ഹംസക്കാ, ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഞാന്‍ വന്നിരുന്നു ആ ലിങ്കില്‍. ഇഷ്ട്ടപ്പെട്ടു.
@ മാണിക്യം - സന്തോഷം വന്നതിനും കമന്റിനും.
@ ഉമേഷ്‌ - ഒന്ന് കൂടി വായിക്കു ഉമേഷേ, എന്തെങ്കിലുമൊക്കെ മനസ്സിലാവാതിരിക്കില്ല.
@ കുഞ്ഞൂസ് - സന്തോഷം ചേച്ചീ. അഭിനന്ദനത്തിന്.
@ വായാടി - വായു, അതേ ഭീകരമായ അവസ്ഥ. നന്ദി.
@ പൗര്‍ണമി - അതേ സ്മിത ചേച്ചി, പ്രശ്നമുണ്ട്....!

ആളവന്‍താന്‍ said...

@ ശ്രീനാഥന്‍ - നന്ദി ശ്രീ...
@ ഹാപ്പി ബാച്ചിലേഴ്സ് - മനസ്സിലായെടെയ്... മനസ്സിലായി.
@ നാട്ടപ്പിരാന്തന്‍ - നട്സേട്ടാ, ശരിയാണ്. ഞാന്‍ പറഞ്ഞില്ലേ. ആ കുട്ടി അങ്ങനെയുള്ള ഒരു ട്രാപ്പിലാണ്.
@ നിലാവ് - സന്തോഷം.
@ നഹാസ് - എന്ത് ചെയ്യാനാടാ അങ്ങനെയും......
@ എച്ച്മുക്കുട്ടി - എച്മൂ, നന്ദി വരവിനും അഭിപ്രായത്തിനും.

രവി said...

..
നമ്മുടെ സ്വന്തം കേരളത്തില്‍ ഇതിനോടടുത്ത് നില്‍ക്കുന്ന ഒരു കേസ് ഉണ്ടായിരുന്നെന്നാണോര്‍മ്മ. ആ മകള്‍ക്കൊരു കുഞ്ഞും. എന്റെ ഓര്‍മ്മ തെറ്റല്ലെങ്കില്‍.

പുറത്തറിയാത്ത കഥകളെത്ര..!
‘വേറെ’ കഥ തുടരാന്‍ ആശംസകള്‍.
..

ഡോ.ആര്‍ .കെ.തിരൂര്‍ said...

തുടക്കം കിടിലം...തുടരട്ടെ...

പോങ്ങുമ്മൂടന്‍ said...

വിമൽ,
..............

നന്നായിട്ടുണ്ട്.
തുടരുക.

OAB/ഒഎബി said...

കഥ നന്നായെന്ന് പറയാം. നടന്നത്/ നടക്കുന്നതെങ്കില്‍ കുറേ അധികം ചോദ്യങ്ങള്‍ ബാക്കിയുണ്ട്.

എഴുതാന്‍ പറ്റാത്ത അനുഭവങ്ങള്‍ എന്റടുത്തുണ്ട്. ഒരിക്കലൊന്നെഴുതിയതിന് ഇഷ്ടം പോലെ കൊണ്ടതിനാല്‍ പിന്നെ അങ്ങനെ ഒന്ന് എഴുതിയിട്ടില്ല.

ആ കൂട്ടത്തില്‍ ഇതിനെയും പെടുത്തി. അത്ര തന്നെ.
ഫോട്ടോ മാച്ചല്ല.

അനില്‍കുമാര്‍. സി.പി. said...

നന്നായി വിമല്‍, ഇത്തിരി വാക്കുകളിലൂടെ ഒത്തിരി കാര്യം, അതും കുറിക്കു കൊള്ളുന്നവ.
ആശംസകള്‍.

പിന്നെ, വിമലിന്റെ ഒരു മറുപടിയില്‍ “ആ കുട്ടി മലയാളി അല്ല” എന്ന് കണ്ടു. മലയാളികള്‍ക്കിടയില്‍ ഇങ്ങനെ നടക്കുന്നില്ല എന്നാണെങ്കില്‍ തെറ്റി. നടക്കുന്നു വളരെയേറെ... നേരിട്ടറിയാവുന്ന സംഭവങ്ങള്‍ ഉണ്ട്!

കണ്ണൂരാന്‍ / Kannooraan said...

ബൂലോകത്തെ ഒരു സംഭവമാകട്ടെ.
ആശംസകള്‍!

Manoraj said...

വിമല്‍.. പറയാന്‍ ശ്രമിച്ച പ്രമേയം കൊള്ളാം. പക്ഷെ അത് അല്പം കൂടെ റിയലിസ്റ്റിക്ക് ആക്കാമായിരുന്നു. ഇത് ഇപ്പോള്‍ ഒത്തിരി വീടുകളില്‍ നടക്കുന്നതാണ്. എന്റെ അറിവില്‍ ഉണ്ട് സ്വന്തം അച്ഛന്റെ കുഞ്ഞിനെ പ്രസവിച്ച മകള്‍.. പക്ഷെ ഇവിടെ വിമല്‍ പറഞ്ഞതില്‍ എന്തോ ഫാന്റസി ഒട്ടേറെ കയറി പോയി.. ഇത്തരം ഒരു പ്രമേയമാകുമ്പോള്‍ ഫാന്റസി ഒരു പരിധി കഴിഞ്ഞാല്‍ ഒത്തിരി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.. ഏതായാലും വീണ്ടും ക്രിയേറ്റീവ് ആയതില്‍ സന്തോഷം..

Pottichiri Paramu said...

കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു പിരിമുറുക്കം. പുതിയ ബ്ലോഗിന് എന്റെ എല്ലാ ആശംസകളും ....

siya said...

വിമല്‍ ..

കഥ പറയാന്‍ വളരെ എളുപ്പം ആണ് .നമുക്ക് ചുറ്റും ഒന്ന്‌ നല്ലപോലെ കണ്ണോടിച്ചാല്‍ കിട്ടാന്‍ ഒരു പ്രയാസവും ഇല്ല ..കഥയില്‍ ചോദ്യം വരുമ്പോള്‍ ,എഴുതിയ ആള്‍ ഒന്ന്‌ കൂടി കണ്ണ് അടക്കേണ്ടി വരും പലതും മറുപടി പറയാനും പ്രയാസം ആവും . .ഇത് ഒരു ഒരു സുഹൃത്തിന്റെ അനുഭവത്തില്‍ നിന്ന്.എന്നും വായിച്ചു .അപ്പോള്‍ ഈ വിഷയം അവസാനിപ്പിക്കാനും ഉള്ള വഴി മുന്‍പില്‍ ഉണ്ട് . കഥയ്ക്കും അവസാനം ഉണ്ടാവും ..എല്ലാ വിധ ആശംസകളും ,കഥ തുടരട്ടെ ....

ആറാംതമ്പുരാന്‍ said...

ആശംസകൾ

അബ്‌കാരി said...

വല്ലാത്ത ഒരു ഷോക്കിംഗ് കഥ ആയിപ്പോയി.
പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും

ഷൈന്‍ നരിതൂക്കില്‍ said...

കഥയായെടുത്താലും കാര്യമായെടുത്താലും നല്ല രചന.

അമ്മയും അച്ഛനും കഥയെഴുതിയത് മകളുടെ രക്തം കൊണ്ട്, അല്ലെ?

വശംവദൻ said...

“എന്റെ അച്ഛൻ എന്റെ മക്കളുടെ അച്ഛൻ“

ഇങ്ങനൊരു തലക്കെട്ടോടെ കുറെ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ജില്ലയിലെവിടെയോ നടന്ന സംഭവത്തെക്കുറിച്ച് വന്ന വാർത്ത വളരെ വേദനയോടെ വായിച്ചതോർമ വന്നു, വിമലിന്റെ ഈ മിനിക്കഥ കണ്ടപ്പോൾ.

വിദ്യ കൊണ്ട് പ്രബുദ്ധരായ സംസ്ക്കാരസമ്പന്നർ തിങ്ങിനിറഞ്ഞ നമ്മുടെ നാട്ടിലും ഇതൊന്നും പുത്തരിയല്ല.

പുതിയ ബ്ലോഗിന് ആശംസകൾ

chithrangada said...

വിമല്,ബന്ധങ്ങളൊക്കെ മനസ്സിനേ
അറിയൂ!ശരീരത്തിനു അറിയില്ല .
ശരീരത്തിനു മേല് മനസ്സിന്റെ
നിയന്ത്രണം വിടുമ്പോള് അച്ഛനും
മോളുമൊക്കെ സ്ത്രീയും പുരുഷനും
മാത്രമാവും.
നല്ല ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു !!!

SULFI said...

മനസിരുത്തി വായിച്ചാലേ വല്ലതും പറയാന്‍ പറ്റൂ. ഒഴുക്കന്‍ മട്ടില്‍ വായിച്ചു കൊള്ളാം എന്ന് പറഞ്ഞു പോകുന്നതിനോട് താല്പര്യമില്ലാത്തതിനാല്‍ കമന്റിനു പിന്നേക്ക് വിടുന്നു. ഈ പുതിയ വീട്ടില്‍ ഇടയ്ക്കിടെ ഗസ്റ്റ് ആയി വരുന്നുണ്ട് ഞാന്‍, കട്ടില്‍ വേണ്ടെങ്കിലും ഇടയ്ക്കു തറയില്‍ കിടക്കാന്‍ ഒരു പുല്‍പായ എങ്കിലും കരുതി വെച്ചേക്കണേ. വരാം ഇനിയും.
ഒന്ന് കൂടെ വായിച്ചു. മനസിനെ മഥിച്ച വിഷയം. സമൂഹത്തിന്‍റെ ഇത്തരം ദുരവസ്ഥകളിലേക്ക്, നാം കണ്ണ് തുറക്കെണ്ടിയിരിക്കുന്നു. പുതു തലമുറ ബന്ധങ്ങളും അതിന്റെ വിലയും അതിനു കൊടുക്കേണ്ട സ്ഥാനവും മറക്കുന്നു. എല്ലാം, എല്ലാവരും വെറും ഉപഭോഗ വസ്തുക്കളായി തരംതാണ് വരുന്നു. അതാണിവിടുത്തെ പ്രശ്നം. മോനെ, മോളെ ഇത് നിന്‍റെ അച്ഛനാണ്, അമ്മയാണ്, ഇവരോട് ഇങ്ങിനെ പെരുമാറണം എന്ന് പറയാന്‍ മറ്റൊരു ക്ലാസ് വേണ്ടി വരുന്ന കാലം വരും. കാരണം അവനു മുമ്പില്‍ കാണുന്ന എല്ലാം, എന്തും സ്വന്തം ഭോഗ വസ്തു ആവുകയാണല്ലോ. കഷ്ടം.
നമ്മുടെ മക്കള്കെങ്കിലും ഇത് പറ്റാതിരിക്കട്ടെ.

SULFI said...

പറഞ്ഞു ഇത് മറന്നു പോയി. ആദ്യ ശ്രമം നന്നായി പറഞ്ഞു. ഭാവുകങ്ങള്‍, ഇനിയും ഇത്തരം നല്ല ശരമാങ്ങലുമായി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

നന്നായിട്ടുണ്ട് ... പുതിയ ബ്ലോഗിന് എന്റെ എല്ലാവിധ ആശംസകളും...

ആളവന്‍താന്‍ said...

@ രവി - ഒന്നല്ല രവി... ഒരുപാട്.... നന്ദി.
@ Dr. R.K തിരൂര്‍ - സന്തോഷം. വരിക ഇടക്ക്.
@ പോങ്ങുമ്മൂടന്‍ - പോങ്ങേട്ടാ വളരെ സന്തോഷം.... വന്നതിലും അഭിപ്രായം പറഞ്ഞതിലും.
@ OAB - വിഷയങ്ങള്‍ കയ്യില്‍ വച്ചിട്ട് എഴുതാതിരിക്കരുത്. എഴുത്ത് തുടരുക.
@ അനില്‍കുമാര്‍ - അനിയെട്ടാ, വന്നതില്‍ സന്തോഷം. പിന്നെ ഇത് മലയാളികളുടെ ഇടയില്‍ നടക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞില്ല എന്ന് മാത്രമല്ല, നടക്കുന്നുണ്ടെന്ന് ഉദാഹരണ സഹിതം കാണിക്കുകയും ചെയ്തു. എന്‍റെ എല്ലാ കമന്റുകളും ഒന്ന് നോക്കുക.
@ കണ്ണൂരാന്‍ - കണ്ണേട്ടാ.... ആയിക്കോട്ടെ. അങ്ങനെ നടക്കട്ടെ.
@ മനോരാജ് - മനുവേട്ടാ സത്യം പറയാമല്ലോ, ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് പോലും ഞാന്‍ ഭാവനയില്‍ കണ്ടവയല്ല. ഫാന്റസി എന്ന് പറഞ്ഞത് എന്തിനെയാണ് എന്ന് മനസ്സിലായതുമില്ല.... പിന്നെ ഒരുപാട് ആലോചിച്ചിട്ടാണ് ഈ കാര്യം പോസ്റ്റ്‌ ചെയ്യാനുള്ള തീരുമാനം എടുത്തതും. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്, നമ്മുടെ സദാചാരത്തിനു ചേര്‍ന്നതല്ല എന്ന് പറഞ്ഞ് "മഞ്ഞു പോലൊരു പെണ്‍കുട്ടി" എന്ന സിനിമയെ ഒന്നാംതരം ഒരു ഫ്ലോപ്പ് ആക്കുക വഴി കമലിനും, കലവൂര്‍ രവികുമാറിനും, നമ്മള്‍ മലയാളികള്‍ കൊടുത്ത 'സ്വീകരണം' ആയിരുന്നു മനസ്സില്‍.
@ പൊട്ടിച്ചിരി പരമു -അതേ. ഒരു വല്ലാത്ത ബുദ്ധിമുട്ട് എനിക്കും ഈ കാര്യം അറിഞ്ഞപ്പോള്‍ ഉള്ളില്‍ തോന്നി.

ആളവന്‍താന്‍ said...

@ സിയാ - ശ്രമിക്കാതിരുന്നില്ല സിയേ..... കമന്റുകള്‍ കൂടി നോക്കുക.!
@ ആറാം തമ്പുരാന്‍ - നന്ദി ചേട്ടാ...
@ അബ്കാരി - അതേ, ഷോക്കിംഗ്. വന്നതില്‍ സന്തോഷം.
@ ഷൈന്‍ - അതേ ഷൈന്‍. അതന്നെ.
@ വശംവദന്‍ - ഈ പോസ്റ്റ്‌ വായിച്ച എന്‍റെ ഒരു സുഹൃത്തും പറഞ്ഞു എന്നോട്, ആ വാര്‍ത്തയെപറ്റി. അഭിപ്രായത്തിന് നന്ദി.
@ ചിത്രാംഗത - ചേച്ചീ, അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയുള്ള കഥകള്‍ മുന്‍പൊക്കെ ഒരുപാട് കേട്ടിരുന്നതായി അറിയില്ല. എന്താ പണ്ട് ആളുകള്‍ക്ക് മനസ് ഇല്ലായിരുന്നോ?
@ സുല്‍ഫി - സുലൂ... നിനക്ക് എന്താ വേണ്ടേ? തരാം നീ വാ. പിന്നെ അവസാനം പറഞ്ഞ കാര്യം. ഒരു പക്ഷെ സമീപ ഭാവിയില്‍ നമ്മള്‍ കാണേണ്ടി വന്നേക്കാവുന്ന ഒരു കാര്യം ആയേക്കും അത്.
@ അരീക്കോടന്‍ - സന്തോഷം ഭായീ.

നാറാണത്തു ഭ്രാന്തന്‍ said...

വിമല്‍
ചെറുതാണെങ്കിലും ഒരുപാടു കാര്യങ്ങള്‍ സമൂഹത്തോട് ചോദിക്കുന്നു തന്റൊ കഥ . ഞാനൊന്നു ചോദിച്ചോട്ടെ ഇങ്ങനെയുള്ള അവസ്ഥയില്‍ ആ കുട്ടിക്ക് പ്രതികരിചൂടെ... ആ കുട്ടിക്ക് സമൂഹത്തിലേക്ക് ഇറങ്ങി വന്നു തന്റെി അവസ്ഥ പറഞ്ഞൂടെ ... സഹായിക്കനുണ്ടാവില്ലേ ആ കുട്ടിയെ ആരെങ്കിലും .
ഇതാണ് ഇന്നത്തെ കാലത്തെ കുഴപ്പം . പെണ്ണുങ്ങള്ക്ക്ക എല്ലാത്തിലും നീതിയും സമത്വംവും കിട്ടണമെന്ന് പറഞ്ഞു നടന്നാല്‍ മാത്രം പോരാ തീര്ച്ച യായും അതിനുവേണ്ടി പോരാടണം ... ഇനി ഒരച്ഛനും അല്ലെങ്കില്‍ ഒരാളും ഇങ്ങനെ ഒന്നും ചെയ്യാന്‍ പാടില്ല ആ രീതിയില്‍ വരണം കാര്യങ്ങള്‍.
പറഞ്ഞു കൊടുക്കു ആ കുട്ടിയോട് ഇനി ഒരാള്ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാവാതിരിക്കാന്‍ വേണ്ടി .... എന്ത് വേണമെങ്കിലും ചെയ്യാന്‍.......

താങ്കള്‍ ഇതു ഒരു കഥയല്ല അനുഭവം ആണ് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇത്രയും പറഞ്ഞത് ....
വിമല്‍ തുടരട്ടെ ഇനിയും തന്റെ. പ്രയാണം ....... ഇതുപോലുള്ള കിണ്ണം കാച്ചി സാധനങ്ങള്‍ പ്രതീക്ഷിക്കുന്നു

Joy Palakkal ജോയ്‌ പാലക്കല്‍ said...

ഇനിയും തുടരുക..
എല്ലാവിധ നന്മകളും...

ദീപുപ്രദീപ്‌ said...

ഇത്തരം വിഷയങ്ങള്‍ കണ്മുന്നില്‍ കണ്ടാലും അതിലെ പറ്റി പറയാന്‍ എല്ലാവര്‍ക്കും മടീയാണ്‌.വളരെ ചെറിയോരു കഥയിലൂടെ വിവേകപൂര്വ്വം കാര്യം അവതരിപ്പിച്ചിരിക്കുന്നു.ഭാവുകങ്ങള്‍

Anonymous said...

ജീവിതം എന്നാ ഒറ്റവാക്കില്‍ ഞാന്‍ ചെര്‍കട്ടെ ഈ കുഞ്ഞു കഥയെ ...അത്ര കണ്ടു ഭയാനകം ..കലി കാലം !!!

Sneha said...

ഞെട്ടി പോയി ഞാന്‍..കുറച്ചു വരികള്‍ കൊണ്ട് ഞെട്ടിക്കാന്‍ കഴിയുക എന്നതു അഭിനന്ദനം അര്‍ഹിക്കുന്നു...ആശംസകള്‍..

Sureshkumar Punjhayil said...

Jeevithavum ...!

Manoharam, Ashamsakal..!!!

അയ്യേ !!! said...

dhaivame !!!

sreee said...

ഇപ്പോള്‍ ആണ് ഈ ബ്ലോഗ്‌ കണ്ടത്. ഇങ്ങനെയും ചുരുക്കം സംഭവങ്ങള്‍ നടക്കുന്നുണ്ട് . മൂന്നാല് വര്‍ഷങ്ങള്‍ മുന്‍പ് പഠിപ്പിച്ചിരുന്ന ഒരു പെണ്‍കുട്ടി , കരഞ്ഞുകൊണ്ട്‌ അച്ഛനെക്കുറിച്ച് പരാതിയുമായി വന്നത് ഓര്‍ത്തു പോയി . അമ്മ കൂടെ ഇല്ല . അച്ഛന്റെ പ്രകടനങ്ങള്‍ കണ്ടു , കുട്ടിയെ നന്നായി കരുതുന്ന അച്ഛന്‍ എന്ന് ധരിച്ചിരുന്നു . ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല ആ മനുഷ്യന്‍ അങ്ങനെ ആയിരുന്നു എന്ന് . മനുഷ്യനും മൃഗവും തമ്മില്‍ വ്യത്യാസം ഇല്ലാതായാല്‍ എന്ത് ചെയ്യും .കേള്‍ക്കുമ്പോള്‍ കല്ലുകടിക്കുന്ന വിഷയം , പക്ഷെ ചര്‍ച്ച ചെയ്യേണ്ടത് തന്നെ . ആശംസകള്‍

ManzoorAluvila said...

വ്യത്യസ്തമായ വിഷയം ശക്തമായ്‌ കൈകാര്യം ചെയ്തിരിക്കുന്നു

ente lokam said...

കുറച്ചു എഴുതിയാലും കുറുമ്പ് എഴുതിയാലും കുറിക്കു കൊള്ളണം.അത് കൊള്ളുന്നുണ്ട്.പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും കഥ എന്ന് വിശ്വസിക്കാന്‍ ആണ് ഇഷ്ടം.
അഭിനന്ദനങ്ങള്‍ വിമല്‍.

Sabu M H said...

അനുഭവ കഥ എന്നു എഴുതിയതു കണ്ടു പിന്നേയും തളർന്നു..

ഇനി അധികം ദൂരമില്ല..
നമ്മൾ പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു അല്ലെ?!

Anonymous said...

superb