Friday 8 October 2010

ദൈവദൂതര്‍


കുഞ്ഞുമായി അവള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. മുന്നില്‍ കാണുന്ന വാതില്‍ തുറന്ന് വീടിനുള്ളിലേക്ക് കയറിക്കൊള്ളാന്‍ സര്‍ജിക്കല്‍ ഗ്ലൌ ധരിച്ച കൈ കൊണ്ട് അവളോട്‌ ആംഗ്യം കാട്ടി, അവള്‍ ഇരുന്ന സീറ്റ് ഡെറ്റോളില്‍ കുതിര്‍ന്ന പഞ്ഞി കൊണ്ട് അയാള്‍ തുടച്ചു. വാതില്‍ തുറന്ന് കയറുമ്പോള്‍ ഉള്ളിലുള്ളവര്‍ അറപ്പോടെയാണ് അവളെയും കുഞ്ഞിനേയും നോക്കിയത്. ഒരുവന്‍ മൂക്ക് പൊത്തി അടുത്തിരുന്നവനോട് എന്തോ പറഞ്ഞു. അവന്‍ മുറിക്കുള്ളിലേക്ക് പോയി നല്ല മണമുള്ള വിദേശ നിര്‍മിതമായ ഒരു സോപ്പും ഒരു സാരിയും കൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു - "കുളിയും നനയും ഒന്നും ഇല്ലല്ലോ നിനക്ക്... ദാ അതാ കുളിമുറി. വൃത്തിയായി കുളിച്ചേച്ചു വാ. കൊച്ചിനേം കുളിപ്പിച്ചോ. എന്നാ വൃത്തികെട്ട നാറ്റവാ രണ്ടിനേം... ഹോ!" നിര്‍വികാരയായി ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറുമ്പോഴും, ചേരിയിലെയും കടത്തിണ്ണകളിലെയും അഴുക്കും മെഴുക്കും ചേര്‍ന്ന് കട്ടി പിടിച്ച അവളുടെ ഉടുതുണിയുടെ ഒരു ഭാഗം നിലത്തിഴഞ്ഞിരുന്നു.

ആദ്യമായി കിട്ടിയ കളിപ്പാട്ടവുമായി കുഞ്ഞ് നിലത്തു കിടന്ന് കൈകാലിളക്കി കളിച്ചപ്പോള്‍ ഒരു ചുവരിനപ്പുറം അവള്‍ മറ്റു ചിലര്‍ക്ക് കളിപ്പാട്ടമായി. ഒടുവില്‍ നൂറ് രൂപാ നോട്ടിന്റെ മണം ആദ്യമായി നുകര്‍ന്ന്കൊണ്ട് തന്‍റെ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കുമ്പോള്‍ അവള്‍ മനസ്സ് കൊണ്ട് പറഞ്ഞു പോയി, ഉള്ളിലുള്ള സാറന്മാര്‍ ദൈവദൂതരാണെന്ന്. കുഞ്ഞുമായി അവള്‍ നടന്നകലുമ്പോഴും 'ദൈവദൂതര്‍' മുറിക്കുള്ളില്‍ തളര്‍ന്നുറങ്ങുകയായിരുന്നു!

48 comments:

ഹംസ said...

സത്യം പറഞ്ഞാല്‍ ഇതിനു എന്താ കമന്‍റെഴുതണ്ടത് എന്ന് അറിയുന്നില്ല . കഥയില്‍ കാര്യമുണ്ട് .. കാര്യം മാത്രമല്ല സത്യവും . അഴുക്കു പുരുണ്ട അവളുടെ ശരീരത്തില്‍ ആവശ്യം തീര്‍ക്കുമ്പോള്‍ അവര്‍ക്ക് വെറുപ്പുണ്ടാവുന്നില്ല. നല്ല കഥ.!

Abdulkader kodungallur said...

അങ്ങിനെ എത്രയെത്ര ദൈവദൂതന്മാര്‍ , എത്രയെത്ര പകല്‍ മാന്യന്മാര്‍ , എത്രയെത്ര കളിപ്പാട്ടങ്ങള്‍. എല്ലാം വിശപ്പിന്റെ വിളി
ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ് .

ചാണ്ടിച്ചൻ said...

പച്ചയായ കഥ...വിശപ്പിന്റെ വിളി തന്നെ ഏറ്റവും വലുത്...നന്നായി...

Anonymous said...

വായിച്ചപ്പോൾ എന്തു അഭിപ്രായം എഴുതണമെന്നു അറിയില്ല..സമൂഹത്തിനു മുന്നിൽ മാന്യത നടിക്കുന്ന വൃത്തികെട്ട കാമ ദ്രോഹികൾ.. മനസ്സു നിറയെ അഴുക്കു പുരണ്ട കാമ പിശാചുക്കൾ തന്റെ വികാരം ശമിപ്പിക്കാനായി അഴുക്കുപുരണ്ട ശരീരത്തിൽ ആർത്തിയോടെ പാഞ്ഞടുക്കുമ്പോൾ അവർക്കെന്തു വെറുപ്പ് .....പശിയടക്കാൻ വേണ്ടി തന്റെ മാനം വിൽക്കുന്ന അമ്മമാർക്ക് നൂറ് രൂപ നോട്ട് കൊടുത്തവർ അവരെന്നും ദൈവ ദൂതരല്ലെ .. ചിന്തിക്കാനുള്ള കഥ .. കാലം നമ്മോട് വിളിച്ചോതുന്ന യാഥാർത്യം ...

ജന്മസുകൃതം said...

വായിച്ചു. എന്തെഴുതെണ്ടു...?!!!




കുറച്ച് വാക്കുകളില്‍ ഒരുപാട് പറഞ്ഞു.
നന്നായിട്ടുണ്ട്.

Sneha said...

..............................................ദേവദുതര്‍ .........!!!

വീണ്ടും ഒരു കൊച്ചു കഥയിലുടെ ഒരു വലിയ കഥ പറഞ്ഞു ...മനസ്സില്‍ ആദ്യം നിറഞ്ഞത്‌ ശുന്യതയാണ് ....
നല്ല ശ്രമം ...

അന്ന്യൻ said...

വലിയ ചിന്തകൾ നൽകുന്ന ചെറിയ കഥ.
നന്നായിറ്റുണ്ടെടാ ഈ കഥാശ്രമം.
ദൈവദൂതന്മാർ ഉറങ്ങിക്കോട്ടെ...

Muralee Mukundan , ബിലാത്തിപട്ടണം said...

വളരേ നന്നായി ഒതുക്കി പറഞ്ഞ് സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന ഒരു നിത്യസംഭവത്തിന്റെ ഉള്ളടക്കം ഈ കൊച്ചു കഥയിലൂടെ കെട്ടഴിച്ചിരിക്കുന്നതിൽ വിമലിനെ എങ്ങിനെ അഭിനന്ദിച്ചാലും മതിയാകില്ല...കേട്ടൊ ഇത്തരം എല്ലാ ദൈവദൂതന്മാരേയും പച്ചക്കിട്ട് തൊലിപൊളിച്ചു കളഞ്ഞല്ലോ...വിമൽ

sreee said...

വല്ലാതെ ഉള്ളു കുത്തി നോവിക്കുന്നു. വൃത്തികെട്ട ഈ ലോകത്തില്‍ ആണല്ലോ നമ്മള്‍ ജീവിക്കുന്നത്. നല്ല 'ശ്രമം'

Gopakumar V S (ഗോപന്‍ ) said...

ഹൃദയസ്പര്‍ശിയായി....

Manoraj said...

വിമല്‍.. കൊച്ചുകഥകളിലൂടെ കഥയുടെ ഉള്‍ക്കാമ്പുകണ്ടെത്താന്‍ നീ പഠിച്ചു കഴിഞ്ഞു. ഈ തട്ടകത്തില്‍ ഒട്ടേറെ ശോഭിക്കും. ഉറപ്പ്.. കഥയുടെ പ്രമേയ പരിസരം ഒട്ടേറെ ആവര്‍ത്തിക്കപ്പെട്ടതാണെങ്കിലും ഒരു വരിപോലും കളയാനില്ലാത്ത വിധം അത് മനോഹരമാക്കിയതിലൂടെ കൊച്ചുകഥകള്‍ വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു.

ഹാപ്പി ബാച്ചിലേഴ്സ് said...

ആളൂ, നന്നായി. ആ പടം, പറയാതെ പലതും പറയുന്നുണ്ട്.
റാംജിയുടെ പൊട്ടിച്ചി യാണ് ആദ്യം മനസ്സില്‍ ഓടിയെത്തിയത്.
അഭിനന്ദനങ്ങള്‍.

Vayady said...

ഒരു നേരത്തെ വിശപ്പടക്കാനായി ശരീരം വില്‍ക്കേണ്ടി വരുന്ന നിസ്സഹയായ സ്ത്രീ. അവള്‍ക്കും ജീവിക്കണ്ടേ?

നമ്മുടെ സമൂഹത്തില്‍ ദാരിദ്യം നിലനില്‍ക്കുന്നിടത്തോളം കാലം സ്വന്തം ഇഷ്ടത്തിന്‌ വിപരീതമായി തന്റെ ശരീരം വില്‍‌ക്കേണ്ടി വരുന്ന ഒരവസ്ഥ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരും.

ആളൂസ്. കുറച്ച് വരികളിലൂടെ സമുഹം നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്‌ വരച്ചു കാട്ടിയിരിക്കുന്നത്. അഭിനന്ദങ്ങള്‍. ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

Sureshkumar Punjhayil said...

Daivadoothanmar...!

Manoharam, Ashamsakal..!!!

പട്ടേപ്പാടം റാംജി said...

ദൈവദൂതന്മാരുടെ വിശപ്പിനു പലപ്പോഴും അഴുക്ക് ചാലിലെയും ഇരകള്‍ ചെന്ന് പെടുന്നു.
നന്നായി.

എന്‍.ബി.സുരേഷ് said...

സെമിത്തേരിയിൽ അടക്കം ചെയ്ത യുവതിയുടെ ജഡം മാന്തിയെടുത്ത് ഭോഗിക്കുകയും, തീയിൽ ശരീരത്തിന്റെ 70 ശതമാനമ പൊള്ളിക്കിടക്കുന്ന ശരീരത്തിൽ കാമം തീർക്കുകയും ചെയ്യുന്ന ഒരു മലയാളി സമൂഹത്തിന്റെ യാഥാർത്ഥ്യം നമ്മുടെ മുൻ‌പിൽ ഉണ്ട്. അമ്മയുടെ മുലകുടിച്ച് ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ട് പോയി ഭോഗിച്ച് കനാലിൽ വലിച്ചെറിഞ്ഞതും മലയാളി തന്നെ. അത്തരം ഒരു സമൂഹത്തിൽ നമ്മൾ എന്തു ധാർമ്മികത പറഞ്ഞിട്ട് എന്തു കാര്യം.

ചങ്ങമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ എം. കെ.സാനു ഒരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. രാത്രിയിൽ ഒരു പഴന്തുണിക്കെട്ടുപോലെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വൃദ്ധയെ ചിലർ ബലമ്മായി ഉപയോഗിച്ച കഥ.

പിന്നെ ഇത് ഒരു കഥ എന്ന നിലയിൽ അതിന്റെ കൃത്രിമത്വം കൊണ്ട് എന്നെ നിരാശപ്പെടുത്തി. ഒന്ന് ഇത് നമ്മൾ എത്രയോ കേട്ട് മറന്ന ഒരു പ്രമേയമാണ്. അഴുക്കുപുരണ്ട് നടക്കുന്ന തെരുവുസുന്ദരിയെ പിടിച്ച് കൊണ്ട് വന്ന് കുളിപ്പിച്ച് ഉപയോഗിക്കുന്ന ഒരു കർമ്മപരിപാടി. പകൽ അയിത്തമ കല്പിക്കയും രാത്രി ചൂട്ടും പിടിച്ച് ചെറ്റവാതിലിൽ മുട്ടുകയും ചെയ്യുന്ന പഴയ ഫ്യൂഡൽ മേലാള ജീവിതത്തിൽ നിന്നും ഇതിനെ മാറ്റി നിർത്താൻ കഴിയില്ലല്ലോ.
കഥയെ കുറ്ച്ചു കൂടി സ്വാഭാവികമാക്കാനുണ്ട്.

വയനാട് പോലുള്ള പ്രദേശങ്ങളിൽ അഛനില്ലാത്ത മക്കളും ഭർത്താവില്ലാത്ത അമ്മമാരും പെരുകുന്നത് നമ്മൾ എത്രയോ കാലമായി കേട്ടുകൊണ്ടിരിക്കുന്നു.

കഥയുടെ ഉള്ളിലെ സാമൂഹ്യതയെ ഞാൻ ചോദ്യം ചെയ്യുന്നില്ല.

കുസുമം ആര്‍ പുന്നപ്ര said...

nallakadha. nannayi ezhuthy. kunju kadhayil orupadu valyakaryangal.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉത്തരവാദപ്പെട്ടവര്‍ ഉറങ്ങുമ്പോള്‍ -
ഇത്തരക്കാര്‍ ഉണര്‍ന്നിരിക്കുന്നു.
ദാരിദ്ര്യം കൂടപ്പിറപ്പാകുമ്പോള്‍-
'ദൈവദൂതര്‍'പെരുകുന്നു.

നല്ല കഥ!വലിയ ആശയങ്ങള്‍ ഇങ്ങനെ മിനിക്കഥ ആക്കി അവതരിപ്പിക്കുംബോഴേ ഇനി ബ്ലോഗ്പോസ്റ്റിനു വായനക്കാര്‍ ഉണ്ടാകൂ എന്ന് തോന്നുന്നു.
ആശംസകള്‍!

കുഞ്ഞൂസ് (Kunjuss) said...

ഒരുപാട് ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള തീം ആണെങ്കിലും എന്നും വേദനിപ്പിക്കുന്ന ഒരു സത്യം തന്നെ,നമ്മുടെ കപട സദാചാരം!
വളരെ ചുരുങ്ങിയ വാക്കുകളില്‍ ആ സത്യത്തെ അവതരിപ്പിച്ചതിലാണ് വിമലിന്റെ മിടുക്ക്. നന്നായിരിക്കുന്നു.കുഞ്ഞുകഥകള്‍ ഇനിയും ദാരാളം എഴുതണം.

Unknown said...

വിമല്‍,
പെട്ടെന്ന്, മനസ്സ് നോവുന്ന ഒരാളാണ് ഞാന്‍. സഹിക്കുന്നില്ല. നമുക്കിവരെ ലൂസിഫറിന്റെ ദൂതന്മാരെന്നു വിളിക്കാം.!

ഒരു നുറുങ്ങ് said...

വിമല്‍,വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്നു
കാലഘട്ടത്തിലെ സകലമാന
ചപ്പുചവറുകളും അട്ടിപ്പേറായി
അടിഞ്ഞ്കൂടി ചീഞ്ഞ് നാറി ഞെളിയന്‍പറമ്പിലെ
കൂമ്പാരം കണക്കെ വിളിച്ചു പറയുന്നു :

“വെട്ടിമാറ്റണം,ഈ കാപട്യത്തിന്‍റെ കരങ്ങളെ!”

Mohamedkutty മുഹമ്മദുകുട്ടി said...

കുറഞ്ഞ വാക്കുകളില്‍ കഥ പറയാനുള്ള മിടുക്കു സമ്മതിക്കണം. പിന്നെ നുറുങ്ങ് പറഞ്ഞ പോലെ സോപ്പിട്ടു കഴുകിയാലും ആ നാറ്റം പോകുന്നില്ല!.എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഒരു പ്രൈവസി [പ്രൈവസി ആക്റ്റല്ല!] പോലുമില്ലാതെ?. വിമലിന്റെ കഥകളിലെല്ലാം ഒരു പമ്മന്‍ സ്റ്റൈലുണ്ടോ[വിഷയം!]എന്നൊരു സംശയം?

ഒരു യാത്രികന്‍ said...

ആശയം നല്ലത് തന്നെ..പക്ഷെ പ്രമേയത്തിലെ പുതുമയില്ലായ്മ ഒരു ചെറിയ കുറവായി..സസ്നേഹം

Jishad Cronic said...

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് തളിക്കുളത്ത് ഇതുപോലൊരു സംഭവം നടന്നിട്ടുണ്ട്, പിടിച്ചപ്പോള്‍ സമൂഹത്തിലെ ഉന്നതരും ഉണ്ടായിരുന്നു അതില്‍.

ആളവന്‍താന്‍ said...

@ ഹംസ - ഹംസക്കാ. നന്ദി. അതേ, സത്യം.
@ അബ്ദുല്‍ ഖാദര്‍ - അതേ അബ്ദുക്ക ഇടയ്ക്ക് എല്ലാവര്ക്കും ചില ഓര്‍മ്മപ്പെടുത്തലുകള്‍.
@ ചാണ്ടി - അതേ ചാണ്ടിച്ചാ വിശപ്പ്‌ ഒരു വലിയ കാര്യം!
@ ഉമ്മു - നന്ദി, അഭിപ്രായത്തിന്‌.
@ ലീല - ടീച്ചറേ, വീണ്ടും ഒരു ശ്രമം.!
@ സ്നേഹ - സന്തോഷം
@ അന്ന്യന്‍ - അതേ അവര്‍ ഉറങ്ങട്ടെ.
@ ബിലാത്തി - സന്തോഷം ചേട്ടാ.

ആളവന്‍താന്‍ said...

@ ശ്രീ - അതേ കലികാലം.
@ ഗോപന്‍ - സന്തോഷം.
@ മനോരാജ് - സന്തോഷം മനുവേട്ടാ.
@ ബാച്ചീസ് - അതേ, ഇത് എഴുതുമ്പോഴും ഓര്‍ത്തു പൊട്ടിച്ചിയെ.
@ വായാടി - സന്തോഷം വായു. ശ്രമങ്ങള്‍ തുടരും.
@ സുരേഷ്കുമാര്‍ - നന്ദി.
@ റാംജി - അഴുക്കു ചാലുകള്‍ അവര്‍ക്ക് അന്നേരം ഒരു പ്രശ്നമല്ല.
@ N.B സുരേഷ് - ചേട്ടാ, ഇത് പഴയ ഒരു തീം ആണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് എഴുതിയത് എന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഒരു സ്നേഹിതന്‍ അവന്‍റെ ഡല്‍ഹി ജീവിതത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അടുത്ത ഫ്ലാറ്റില്‍ നടന്ന, ഏകദേശം ഇതുമായി സാമ്യമുള്ള ഒരു കാര്യവും പറഞ്ഞു. അതില്‍ നിന്നാണ് ഈ കഥയിലേക്ക്‌ എത്തിയത്. തുറന്ന അഭിപ്രായ പ്രകടനത്തിന് നന്ദി.

ആളവന്‍താന്‍ said...

@ കുസുമം - നന്ദി ചേച്ചീ...
@ ഇസ്മായില്‍ - സന്തോഷം ഇക്കാ. ശരിയാണ്. ഒരുപാട് കുത്തിയിരുന്ന് വായിക്കാന്‍ ആര്‍ക്കും സമയം ഇല്ല.
@ കുഞ്ഞൂസ് - അതേ ചേച്ചീ. ആവര്‍ത്തനം തന്നെയാണ്. എന്നാലും എഴുതാന്‍ തോന്നി, ചെയ്തു.
@ അപ്പച്ചന്‍ - അതേ അപ്പച്ചാ ഇവന്മാരെ അങ്ങനെ വിളിക്കാം.!
@ ഒരു നുറുങ്ങ്‌ - അഭിപ്രായത്തിന് നന്ദി.
@ മുഹമ്മദ്‌ കുട്ടി - അല്ലിതാര് ഈ പുതിയ കഥാപാത്രം... പമ്മന്‍!! ങേ..
@ യാത്രികന്‍ - അതേ മാഷേ അതൊരു കുറവ് തന്നെ.
@ ജിഷാദ് - അതേ ജിഷൂ, ഇവന്മാര്‍ എല്ലായിടത്തും ഉണ്ട്.!!!

എന്‍.പി മുനീര്‍ said...

കുറഞ്ഞ വരികളിലൂടെ പറയേണ്ടത് പറഞ്ഞു...കഥയെന്നതിനേക്കാൾ ഉപരിയായി
സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളിലേക്കൊരു എത്തിനോട്ടം..കലക്കി..

പാവത്താൻ said...

നല്ല അവതരണം കഥ നന്നായിട്ടുണ്ട്‌. ആശംസകൾ

രമേശ്‌ അരൂര്‍ said...

പഴകി പതിഞ്ഞ സംഭവങ്ങള്‍ വീണ്ടും ഓര്‍മയില്‍ വരുത്തി ഈ രചന..ഭാവുകങ്ങള്‍ ..

വരയും വരിയും : സിബു നൂറനാട് said...

ഭംഗിയായി പറഞ്ഞു. നല്ല ശ്രമം.

ഹരീഷ് തൊടുപുഴ said...

ടുവില്‍ നൂറ് രൂപാ നോട്ടിന്റെ മണം ആദ്യമായി നുകര്‍ന്ന്കൊണ്ട് തന്‍റെ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കുമ്പോള്‍ അവള്‍ മനസ്സ് കൊണ്ട് പറഞ്ഞു പോയി, ഉള്ളിലുള്ള സാറന്മാര്‍ ദൈവദൂതരാണെന്ന്. കുഞ്ഞുമായി അവള്‍ നടന്നകലുമ്പോഴും 'ദൈവദൂതര്‍' മുറിക്കുള്ളില്‍ തളര്‍ന്നുറങ്ങുകയായിരുന്നു!

അവതരണശൈലി മികച്ചത്..
മനസ്സിൽ തട്ടി..
ആശംസകൾ..

Renjith Kumar CR said...

നന്നായിട്ടുണ്ട്
ആശംസകൾ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിരിക്കുന്നു...
കുറഞ്ഞ വാക്കുകളില്‍
മനസ്സില്‍ തട്ടുന്ന വരികള്‍

ബിജുകുമാര്‍ alakode said...

കൊള്ളാം കേട്ടോ ഈ കൊച്ചു കഥ.
അഭിനന്ദനങ്ങള്‍..

lekshmi. lachu said...

നന്നായിട്ടുണ്ട് ..ആശംസകൾ

ശ്രീജ എന്‍ എസ് said...

ആദ്യമായി കിട്ടിയ കളിപ്പാട്ടവുമായി കുഞ്ഞ് നിലത്തു കിടന്ന് കൈകാലിളക്കി കളിച്ചപ്പോള്‍ ഒരു ചുവരിനപ്പുറം അവള്‍ മറ്റു ചിലര്‍ക്ക് കളിപ്പാട്ടമായി.
കുറച്ചു വരികളില്‍ കുറെ ഏറെ പറഞ്ഞു..

Anonymous said...

"ആദ്യമായി കിട്ടിയ കളിപ്പാട്ടവുമായി കുഞ്ഞ് നിലത്തു കിടന്ന് കൈകാലിളക്കി കളിച്ചപ്പോള്‍ ഒരു ചുവരിനപ്പുറം അവള്‍ മറ്റു ചിലര്‍ക്ക് കളിപ്പാട്ടമായി. ഒടുവില്‍ നൂറ് രൂപാ നോട്ടിന്റെ മണം ആദ്യമായി നുകര്‍ന്ന്കൊണ്ട് തന്‍റെ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കുമ്പോള്‍ അവള്‍ മനസ്സ് കൊണ്ട് പറഞ്ഞു പോയി, ഉള്ളിലുള്ള സാറന്മാര്‍ ദൈവദൂതരാണെന്ന്. കുഞ്ഞുമായി അവള്‍ നടന്നകലുമ്പോഴും 'ദൈവദൂതര്‍' മുറിക്കുള്ളില്‍ തളര്‍ന്നുറങ്ങുകയായിരുന്നു!"
ഈ വരികള്‍ വല്ലാതെ വല്ലാതെ സത്യത്തെ വിളിച്ചു പറയുന്നു ...ജീവിതം എല്ലാരുടെയും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ആവര്‍ത്തനം തന്നെ ..വിശപ്പും കാമാഭ്രാന്തും ദാരിദ്രവും എല്ലാം പലര്‍ക്കും പലതരത്തില്‍ ജീവിതത്തില്‍ വന്നു പതിയും ...അത് കൊണ്ട് പലരുടെയും ജീവിത കഥ അനുഭവം പലര്‍ക്കും ആവ്ര്‍ത്തനമായോ വിരസതയായോ ഒക്കെ തോന്നുമെങ്കിലും ഇതാണ് ജീവിതം എന്നാ വിഷയം ...എന്തിനെയും ചൂഷണം ചെയ്യുന്ന ഇന്നത്തെ സമൂഹം..പകല്‍ മാന്യന്മാര്‍ മാന്യകള്‍ എല്ലാം ഉണ്ട് ...ഈ കുറച്ചുവരികളിലെ ജീവിതം എന്റെ മനസ്സില്‍ കോരിയിട്ട തീക്കനല്‍ പോലെയാണ് ...പത്രങ്ങളില്‍ നിറയെ കാണുമ്പോഴും വായിച്ചു തള്ളുംബോഴും നമ്മള്‍ അറിയാതെ പോകുന്നു ഇവരുടെ ശിഷ്ട്ട ജീവിതം ..അവരിലുടെ വളര്‍ന്നു വരുന്ന മറ്റൊരു തലമുറ ...അവരും നമ്മള്‍ക്ക് മുന്നില്‍ വിരസതയുമായി വരുമോ ??കാരണം നമ്മള്‍ക്ക് എല്ലാം ആവര്‍ത്തനം മാത്രം ആണല്ലോ ...ദിനം പ്രതി വായിച്ചു തള്ളുന്ന ആവര്‍ത്തനം ... നന്നായി എഴുതി ...

ManzoorAluvila said...

ഒരുപാട്‌ അർത്ഥതലങ്ങളുള്ള ചെറിയ വലിയ കഥ.. ആശയം നന്നായി..ആശംസകൾ

വിരോധാഭാസന്‍ said...

ക്രൂരമായ സത്യങ്ങള്‍ ..വളരെ ഗൌരവപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നു..!

ഭാവുകങ്ങള്‍..!

Sulfikar Manalvayal said...

ആളൂ. ഞാനിവിടെതാന്‍ ഒരുപാട് വൈകി, എങ്കിലും കമന്റുകള്‍ കണ്ടപ്പോള്‍ സന്തോഷായി. എല്ലാവരും നന്നായി പറഞ്ഞിരിക്കുന്നു.
മറ്റുള്ളവര്‍ പറഞ്ഞ പോലെ പറഞ്ഞാല്‍, കേട്ട് മറന്ന വിഷയം.
പക്ഷെ സത്യം എന്നും എത്ര കേട്ടാലും സത്യമാല്ലാതാവുന്നില്ലല്ലോ. ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഭവം.
കാമ വെരി പൂണ്ടവര്‍ക്ക് സോപ്പിട്ടു കുളിപ്പിചാലെന്തു, അല്ലെങ്കിലെന്ത്.
എന്റെ നാട്ടില്‍ ഒരിക്കല്‍ ഇത് പോലെ സംഭവം നടന്നിട്ടുണ്ട്. ഇത് പോലെ ബുദ്ധി മാന്ദ്യം ഉള്ള ഒരു പെണ്‍കുട്ടി. രാത്രി ബസ്‌ സ്റ്റോപ്പില്‍ കിടന്നുറങ്ങുമ്പോള്‍ നാട്ടിലെ ടാക്സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൊണ്ട് പോയി കുളിപ്പിച്ച് "ഉപയോഗിച്ചു". ഒരുപാട് ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ഒടുവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഫലം നാസ്തി. പക്ഷെ അതിനു ശേഷം ഒരു ഗുണമുണ്ടായി അവള്‍ 5 രൂപയ്ക്കു വേണ്ടിയും ശരീരം വിറ്റു തുടങ്ങി. സ്വന്തം ശരീരം കൊണ്ട് അങ്ങിനെ ഒരു ഉപകാരമുണ്ടെന്നു അവള്‍ അറിഞ്ഞത് ഒരു പക്ഷെ അപ്പോഴായിരിക്കും. പെണ്ണ് കുട്ടിയേയും പ്രസവിച്ചു കുറെ കാലം അലഞ്ഞു നടന്നു. പിന്നെ എങ്ങു പോയെന്നു ആര്‍ക്കുമറിയില്ല. പാവം.

ഭായി said...

കുറച്ച് വരികളിൽ വൻ സംഭവങൾ പറയാനുള്ള ആ കഴിവ് അഭിനന്ദനീയം!!

ഒടിയന്‍/Odiyan said...

വിശപ്പിന്റെ വിളി തന്നെ ഏറ്റവും വലുത്..നന്നായിട്ടുണ്ട്.

കുറ്റം പറയാന്‍ ഒന്നും കിട്ടുന്നില്ലാ.

Jazmikkutty said...

ആളവന്‍താന്‍, ഈ കുഞ്ഞു കുഞ്ഞു കഥകള്‍ സമ്മാനിക്കുന്നത് വലിയ വലിയ പാഠങ്ങള്‍ ആണല്ലോ... നന്നായിട്ട് എഴുതി...അഭിനന്ദനങള്‍...

Villagemaan/വില്ലേജ്മാന്‍ said...

മനസ്സില്‍ അഴുക്കുള്ളവരെക്കള്‍ എത്ര ഭേദം ശരീരത്തില്‍ മാത്രം അഴുക്കുള്ളവര്‍..
നല്ല കഥ..

MOIDEEN ANGADIMUGAR said...

വെറും ഭംഗിവാക്കല്ല, ഒരുനല്ല കഥ.

Kavitha Manohar | ചിരുതക്കുട്ടി said...

നല്ല കഥ

Avinash Bhasi said...

touching story