
വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് 62 മത്തെ വയസ്സില്‍ അമ്മയായായ തന്‍റെ ഭാഗ്യത്തെ പുകഴ്ത്തിയ പഴയ പേപ്പര്‍ കട്ടിങ്ങുകളില്‍ നിന്നും കണ്ണും മനവും എടുക്കുമ്പോള്‍, എന്നോ ഉപേക്ഷിച്ച ഭര്‍ത്താവും തന്നെ ഗര്‍ഭിണിയാക്കാനുള്ള കോണ്ട്രാക്റ്റ് ഭംഗിയായി അവസാനിപ്പിച്ച് 'ബില്ലും' വാങ്ങിപ്പോയ 26 കാരനും ആയിരുന്നില്ല അവരുടെ മനസ്സില്‍. ചിന്തയില്‍ നിന്നുണര്‍ന്ന അവര്‍, തന്‍റെ അടുത്ത് കളിച്ചു കൊണ്ടിരുന്നിരുന്ന മൂന്നു വയസ്സുകാരനെ കണ്ടില്ല.! അവന്‍റെ, അമ്മേ എന്ന വിളി കേട്ടില്ല.! ഒടുവില്‍ അകത്തെ കുളിമുറിയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ ഉയര്‍ന്നു നിന്ന കുഞ്ഞിക്കാലുകള്‍ കണ്ട അവര്‍ ഒരിക്കല്‍ കൂടി ദൈവത്തെ ശപിച്ചുപോയപ്പോള്‍ ദൈവം പറയാതെ പറഞ്ഞിരിക്കണം.... അത് നിന്‍റെ 'തലവര' എന്ന്.